23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 18, 2024
April 9, 2024
December 18, 2023
November 6, 2023
October 13, 2023
August 13, 2023
February 26, 2023
January 6, 2023
June 17, 2022

മുട്ടയില്‍ കോഴിയുടെ ആര്‍ത്തവ രക്തം; വിചിത്രവാദവുമായി മനേക ഗാന്ധി

Janayugom Webdesk
June 17, 2022 7:49 pm

കോഴിയുടെ ആര്‍ത്തവ രക്തംകൊണ്ടാണ് മുട്ട ഉല്പാദിപ്പിക്കുന്നതെന്ന അശാസ്ത്രീയ വാദവുമായി ബിജെപി നേതാവ് മനേക ഗാന്ധി. മുട്ട ഭക്ഷ്യയോഗ്യമല്ലെന്നും പ്രത്യേകിച്ച് കുട്ടികള്‍ക്ക് നല്‍കാന്‍ പാടില്ലെന്നും പൊതുയോഗത്തില്‍ അവര്‍ പറഞ്ഞു.

ഹൈദരാബാദില്‍ ശ്രീ ജയിന്‍ സേവ സംഘ് സംഘടിപ്പിച്ച പരിപാടിയിലാണ് മനേക ഗാന്ധി വിചിത്ര വാദം ഉയര്‍ത്തിയത്. മുട്ടയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ പരിപാടികള്‍ നിര്‍ത്തിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മനേകാ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്.
മുട്ട ഒരു സമീകൃത ആഹാരമായിട്ടാണ് കണക്കാക്കുന്നത്. കുട്ടികളിലെ പോഷകാഹാരക്കുറവിനെ ചെറുക്കാന്‍ മുട്ടയ്ക്ക് കഴിവുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ച് നിരവധി ക്യാമ്പയിനുകളും നടന്നു വരുന്നുണ്ട്.

തവികാരങ്ങള്‍ മുന്‍ നിര്‍ത്തിക്കൊണ്ടുള്ള പ്രസ്താവനകളാണ് ബിജെപി നേതാക്കള്‍ നടത്തുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളിലൂടെ മുട്ട നല്‍കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹിന്ദുത്വ പ്രവര്‍ത്തകരുടെ കാമ്പയിനുകളും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്.

Eng­lish summary;Menstrual blood of chick­en in egg; Mane­ka Gandhi

You may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.