23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 13, 2024
March 23, 2024
November 10, 2023
September 13, 2023
June 15, 2023
February 16, 2023
February 15, 2023
February 10, 2023
February 3, 2023
January 31, 2023

മേപ്പടിയാന്റെ വിജയം: സംവിധായകന് ബെന്‍സ് സമ്മാനിച്ച് ഉണ്ണി മുകുന്ദന്‍

Janayugom Webdesk
കൊച്ചി
October 27, 2022 8:04 pm

ഉണ്ണി മുകുന്ദന്‍ നിര്‍മിച്ച് നായക കഥാപാത്രത്തെ അവതരിപ്പിച്ച മേപ്പടിയാന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണു മോഹന് ഉണ്ണി മുകുന്ദന്‍ ആഡംബര കാര്‍ മെഴ്‌സിഡസ് ബെന്‍സ് ജി.എല്‍.എ 200 സമ്മാനമായി നല്‍കി. ആഡംബര കാറുകളുടെയും പ്രി ഓണ്‍ഡ് എസ്‌യുവികളുടെയും കേരളത്തിലെ വിതരണക്കാരായ റോയല്‍ ഡ്രൈവില്‍ നിന്നാണ് ബെന്‍സ് കാര്‍ സമ്മാനമായി നല്‍കിയത്. കൊച്ചിയിലെ റോയല്‍ ഡ്രൈവ് ഷോറൂമില്‍ നടന്ന ചടങ്ങില്‍ ഉണ്ണി മുകുന്ദന്‍ സംവിധായകന്‍ വിഷ്ണു മോഹന് കാറിന്റെ താക്കോല്‍ കൈമാറി.

ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മിച്ച മേപ്പടിയാന്‍ സിനിമയുടെ കഥയും വിഷ്ണു മോഹന്റേതാണ്. നീതി ബോധവും സുതാര്യതയും നഷ്ടമായ ആര്‍ത്തി നിറഞ്ഞ സാമൂഹിക ചുറ്റുപാടുകളില്‍ സാധാരണക്കാരനായ ഒരാളുടെ ജീവിതം തകരുന്ന കഥ പറയുന്ന ചിത്രം 2022 ജനുവരി 14‑നാണ് റീലീസ് ചെയ്തത്. സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, അഞ്ജു കുര്യന്‍, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. 

Eng­lish Summary:Mepadiyaan’s suc­cess: Unni Mukun­dan presents Benz to the director
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.