11 March 2025, Tuesday
KSFE Galaxy Chits Banner 2

മിയാമിയില്‍ മെസി മയം; അറ്റ്ലാന്റ യുണൈറ്റഡിനെതിരെ മെസിക്ക് ഇരട്ടഗോള്‍

ഇന്റര്‍ മിയാമിക്ക് 4–0ന്റെ ജയം
ഗ്രൂപ്പ് ജെയില്‍ ഒന്നാമത്
Janayugom Webdesk
ഫ്ലോറി‍ഡ
July 26, 2023 10:00 pm

ഇന്റര്‍ മിയാമില്‍ സൂപ്പര്‍ താരം ലയണല്‍ മെസി നിറഞ്ഞാടുകയാണ്. ലീഗ്സ് കപ്പില്‍ അറ്റ്ലാന്റ യുണൈറ്റ‍ഡിനെതിരെ ഇരട്ടഗോളും ഒരു അസിസ്റ്റുമായി മെസി മിന്നിച്ചു. അറ്റ്ലാന്റ യുണൈറ്റഡിനെതിരെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ഇന്റര്‍ മിയാമിയുടെ വിജയം.
ആദ്യ മത്സരത്തിൽ ക്രൂസ് അസൂളിനെതിരെ മെസി വിജയ ഗോൾ നേടിയിരുന്നു. പകരക്കാരനായി കളിക്കാനിറങ്ങിയ മെസി 94–ാം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. അറ്റ്ലാന്റ യുണൈ‌റ്റഡിനെതിരെ പ്ലേയിങ് ഇലവനിൽ ഇറങ്ങിയ മെസിക്ക് ഗോളടിക്കാനായി അധികം കാത്തിരിക്കേണ്ടിവന്നില്ല. മെസിക്കൊപ്പം ഇന്റർ മിയാമിയിൽ ചേർന്ന സ്പാനിഷ് താരം സെർജിയോ ബു­സ്കെറ്റ്സ് മെസിയെ ലക്ഷ്യമാക്കി പന്ത് ഉയർത്തി നൽകി. മെസിയുടെ ലോ ഷോട്ട് പോസ്റ്റിൽ തട്ടിയെങ്കിലും റീബൗണ്ടിൽ ഗോൾ നേടി അർജന്റീന താരം മിയാമിയെ മുന്നിലെത്തിച്ചു. 22-ാം മിനിറ്റിലാണ് ടീമിന്റെയും മെസിയുടെയും രണ്ടാമത്തെ ഗോളെത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പായി റോബര്‍ട്ട് ടെയ്‌ലര്‍ മിയാമിക്ക് മൂന്നാം ഗോളും സമ്മാനിച്ചു.
രണ്ടാംപകുതി ആരംഭിച്ച് 53-ാം മിനിറ്റില്‍ ടെയ്‌ലറും ഇരട്ടഗോള്‍ കുറിച്ചു. മത്സരത്തില്‍ മെസിക്കും ടെയ്‌ലര്‍ക്കും ഇരട്ടഗോളും ഓരോ അസിസ്റ്റുമുണ്ട്. മിയാമി താരം ക്രിസ്റ്റഫര്‍ മക്‌വെ 84-ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ടതൊന്നും ടീമിനെ ചാഞ്ചാടിച്ചില്ല. ജയത്തോടെ ഗ്രൂപ്പ് ജെയില്‍ രണ്ട് കളികളില്‍ നിന്ന് ആറ് പോയിന്റുമായി മിയാമിയാണ് ഒന്നാമത്. മെസിയെത്തിയതോടെ കിരീടമോഹം ഇന്റര്‍ മിയാമിയില്‍ ഉടലെടുത്തു തുടങ്ങിയെന്നുവേണം പറയാന്‍. സൂപ്പര്‍ താരത്തിന്റെ വരവോടെ തുടര്‍ച്ചയായ ര­ണ്ടാം ജയത്തോടെ പേ­രെടുക്കാന്‍ ഇന്റര്‍ മിയാമിക്ക് സാധിച്ചിട്ടുണ്ട്. ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മെസിയെ 78–ാം മിനിറ്റിൽ ഇന്റർ മയാമി സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു. അറ്റ്ലാന്റയ്ക്കെതിരെ ക്യാപ്റ്റനായാണ് മെസി കളിക്കാനിറങ്ങിയത്.
അരങ്ങേറ്റ മത്സരത്തില്‍ ക്രൂസ് അസൂളിനെതിരെ കളി സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് 94-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുവച്ച് അസൂല്‍ മിഡ്ഫീല്‍ഡര്‍ ജീസസ് ഡ്യൂനസ് ലയണല്‍ മെസിയെ ഫൗള്‍ ചെയ്‌തത്. ഫൗളിന് റഫറി ഇന്റര്‍ മിയാമിക്ക് അനുകൂലമായി ഫ്രീ കിക്ക് അനുവദിച്ചു. കിക്ക് എടുക്കാനെത്തിയ മെസി ലക്ഷ്യം തെറ്റാതെ ശക്തമായൊരു ഇടങ്കാലനടിയിലൂടെ ഗോളിയുടെ നീട്ടിപ്പിടിച്ച നീണ്ട ഡൈവിനെയും മറികടന്ന് പന്ത് വലയിലാക്കുകയായിരുന്നു.

Eng­lish summary;Messi scored twice against Atlanta United

you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.