14 November 2024, Thursday
KSFE Galaxy Chits Banner 2

മെസി ബാഴ്സയിലേക്കെത്തും !

Janayugom Webdesk
ബാഴ്സലോണ
April 5, 2023 12:30 pm

പിഎസ്ജിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി തന്റെ പഴയ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തിരികെയെത്തുമെന്ന് റിപ്പോര്‍ട്ട്. മെസിയെ ബാഴ്സലോണയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് റാഫ യുസ്‌തെ. പിഎസ്ജിയുമായുള്ള മെസിയുടെ കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കുകയാണ്. പിഎസ്ജിയില്‍ ഇനിയും ഇല്ലെന്ന് ഉറപ്പായതോടെയാണ് മെസിക്കായി ബാഴ്സ, വലവിരിച്ചത്.

അമേരിക്കൻ ഫു­ട്­ബോൾ ലീഗിലേക്കോ അല്ലെങ്കിൽ അ­റേബ്യ­ൻ രാജ്യങ്ങളിലേക്കോ കരിയർ അ­വസാനിപ്പിക്കാൻ മെസി നീങ്ങാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇത്തരം ചർച്ചകൾക്ക് ഇടയിലാണ് ബാഴ്സലോ­ണ മെസിയെ തിരികെയെത്തിക്കാൻ കളത്തിലിറങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്സലോണ താരത്തെ തട്ടകത്തിൽ എത്തിക്കാനുള്ള വഴികളെ കുറിച്ച് പഠിക്കുകയാണ്. മെസ്സി ബാഴ്‌സയേയും ഈ നഗരത്തെയും ഇഷ്ടപ്പെടുന്നുവെന്നും അതിനാല്‍ ഇവിടെ അദ്ദേഹത്തിന്റെ കഥ തുടരാനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും യുസ്‌തെ കൂട്ടിച്ചേര്‍ത്തു.

778 മത്സരങ്ങളില്‍ നിന്ന് 672 ഗോളുകളുമായി ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച സ്കോററാണ് 35 കാരനായ മെസി. 2021 ല്‍ സാമ്പത്തിക കാരണങ്ങളാലാണ് താരം നൗ ക്യാമ്പ് വിടുന്നത്. ബാഴ്സയില്‍ തന്നെ തുടരാന്‍ മെസി ചില ഉപാധികളൊക്കെ വച്ചിരുന്നുവെങ്കിലും അന്ന് അത് നടന്നില്ല. പിന്നാലെയാണ് താരം പിഎസ്ജിയിലേക്ക് ചേക്കേറുന്നത്. എന്നാല്‍ മെസിയുടെ തിരിച്ചുവരവിനെ സംബന്ധിച്ച് സംസാരിക്കാന്‍ പറ്റിയ സമയം ആയിട്ടില്ലെന്നാണ് ബാഴ്സ പരിശീലകന്‍ സാവി പ്രതികരിച്ചത്. ബാഴ്സയില്‍ അദ്ദേഹത്തെ വീണ്ടും കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാത്തിരുന്നു കാണാമെന്നും സാവി കൂട്ടിച്ചേര്‍ത്തു.

Eng­lish Summary;Messi will come to Barca!

You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.