23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 18, 2024
September 17, 2024
March 10, 2024
March 10, 2024
January 28, 2024
January 19, 2024
January 13, 2024
January 10, 2024
December 8, 2023

മെട്രോ വാര്‍ത്ത ചീഫ് എഡിറ്റര്‍ ആര്‍ ഗോപീകൃഷ്ണന്‍ അന്തരിച്ചു

Janayugom Webdesk
കോട്ടയം
July 31, 2022 7:52 pm

മുതിർന്ന മാധ്യമ പ്രവര്‍ത്തകനും മെട്രൊ വാര്‍ത്ത ചീഫ് എഡിറ്ററുമായ ആര്‍ ഗോപീകൃഷ്ണന്‍ (65) അന്തരിച്ചു. ഇന്ന് ഉച്ചയോടെ ഹീമോഗ്ലോബിൻ താഴ്ന്നതിനെ തുടർന്ന് തെള്ളകം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. . മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മംഗളം ദിനപത്രത്തിന്റെ ഡപ്യൂട്ടി എഡിറ്ററായിരുന്ന അദ്ദേഹം മംഗളത്തിന്റെ ആദ്യ ന്യൂസ് എഡിറ്ററായിരുന്നു.
ദീപികയിലൂടെയാണ് പത്രപ്രവർത്തനരംഗത്ത് എത്തുന്നത്. പിന്നീട് മംഗളത്തിലും കേരളകൗമുദിയിലും എത്തിയ അദ്ദേഹം പത്രപ്രവർത്തനരംഗത്തും മികച്ച സംഭാവനകളാണ് നൽകിയത്. വളരെക്കാലം ഡല്‍ഹിയില്‍ മംഗളം പ്രതിനിധിയായിരുന്നു. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
എല്‍ ടി ടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവര്‍ത്തകനാണ് അദ്ദേഹം. കെ സി സെബാസ്റ്റ്യന്‍ സ്മാരക പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എഴുത്തുകാരൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിലും ശ്രദ്ധേയനായിരുന്നു.

Eng­lish Sum­ma­ry: Metro Vartha Chief Edi­tor R Gopikr­ish­nan passed away

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.