15 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 22, 2024
August 14, 2024
May 19, 2024
March 23, 2024
December 27, 2023
September 29, 2023
September 8, 2023
September 5, 2023
August 14, 2023
August 14, 2023

സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു

Janayugom Webdesk
മോസ്‌കോ
August 31, 2022 9:54 am

സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് (91) അന്തരിച്ചു. മോസ്‌കോയില്‍ വച്ചായിരുന്നു അന്ത്യം. മരണത്തില്‍ ലോക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. 1999‑ല്‍ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി മോസ്‌കോയിലെ നോവോഡെവിച്ചി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും. നിലവില്‍ റഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയില്‍ 1931 മാര്‍ച്ച് 2 നാണ് മിഖായേല്‍ സെര്‍ജെയ്വിച്ച് ഗോര്‍ബച്ചേവിന്റെ ജനനം. 1985 മുതല്‍ 1991 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1990–91 കാലയളവില്‍ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്നു.

ഗ്ലാസ്‌നോസ്റ്റ്, പെരിസ്‌ട്രോയിക്ക എന്നീ പദങ്ങളോട് ചേര്‍ത്ത് ലോകം ഓര്‍ക്കുന്ന ഗോര്‍ബച്ചേവ് ആധുനിക റഷ്യയുടെ പിറവിയില്‍ പ്രധാന പങ്കുവഹിച്ചു. അമേരിക്കയുമായുള്ള ശീതയുദ്ധം അവസാനിപ്പിച്ച അദേഹത്തിന് 1990‑ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ലോകം ആദരിച്ചു. 1985‑ല്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലെത്തിയ അദേഹം ശാന്തതയുടെ തോഴനായിരുന്നു. അഭിപ്രായസ്വാതന്ത്ര്യം(ഗ്ലാസ്‌നോസ്റ്റ്) അനുവദിച്ചും അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ(പെരിസ്‌ട്രോയിക്ക) അടിച്ചമര്‍ത്താതെയും ഗോര്‍ബച്ചേവ് വ്യത്യസ്തനായി.

Eng­lish sum­ma­ry; Mikhail Gor­bachev, the last pres­i­dent of the Sovi­et Union, has died

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.