ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനി തകര്‍ന്നു. പ്രവര്‍ത്തനം നിലച്ച ഖനിയാണ് തകര്‍ന്നത്. ഇവിടെ അനധികൃതമായി ഖനനം നടത്തുന്നുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം.
തകര്‍ന്ന ഖനിയില്‍ 50ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ആരും ഖനിയില്‍ അകപ്പെട്ടിട്ടില്ലെന്നും മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് ധന്‍ബാദ് ഡെപ്യൂട്ടി കമ്മിഷണര്‍ അറിയിച്ചത്.
ഇന്നലെ രാവിലെ 8.30ഓടെ ഭാരത് കോക്കിങ് കോൾ ലിമിറ്റഡിന്റെ (ബിസിസിഎൽ) താൽകാലികമായി അടച്ച ഖനിയിലേക്ക് സമീപത്തുള്ള റോഡ് തകര്‍ന്നുവീണാണ് അപകടം ഉണ്ടായത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ധന്‍ബാദിലെ നിര്‍സ ബ്ലോക്കില്‍ അനധികൃത ഖനി തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചിരുന്നു.
English summary; Mine accident in Jharkhand: About 50 people trapped
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.