വടക്കൻ തുർക്കിയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 40 പേര് മരിച്ചു. ഖനി തൊഴിലാളികൾ അടക്കമുള്ളവരാണ് മരിച്ചത്. 58 പേരെ രക്ഷപ്പെടുത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 110 പേരാണ് ഖനിയിലുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേർക്ക് പരിക്കേറ്റു. ബാർട്ടിൻ പ്രവിശ്യയിലെ അമസ്രയിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായത്. ഇനിയും നിരവധി തൊഴിലാളികൾ ഖനിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് തുർക്കി ആഭ്യന്തര മന്ത്രി സുലെയ്മാൻ സൊയ്ലു അറിയിച്ചു. 300 മീറ്റര്‍ അടി താഴ്ചയിലാണ് ഖനിയുള്ളത്. അപകടത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. തുര്‍ക്കിയുടെ ഹാര്‍ഡ് കോള്‍ എന്റര്‍പ്രൈസിന് കീഴിലുളഅള ഖനിയാണിതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
2014ലാണ് ഇതിനുമുമ്പ് ഇവിടെ ഏറ്റവും ദാരുണമായ ഖനി അപകടമുണ്ടായത്. പടിഞ്ഞാറൻ തുർക്കിയിലെ സോമ നഗരത്തിലെ കൽക്കരി ഖനിയിൽ അഗ്നിബാധയിൽ അന്ന് 301 പേരാണ് മരിച്ചത്.
English summary: Mine explosion in Turkey: 40 de ad, many trapped
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.