19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

June 18, 2024
June 18, 2024
June 12, 2024
June 1, 2024
May 31, 2024
March 18, 2024
January 31, 2024
December 12, 2023
December 9, 2023
November 17, 2023

തന്ത്രി സമാജത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണന്‍

Janayugom Webdesk
തിരുവനന്തപുരം
September 20, 2023 3:41 pm

ജാതി വിവേചനം നേരിട്ട വിഷയത്തില്‍ അഖില കേരള തന്ത്രി സമാജത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ.രാധാകൃഷ്ണന്‍. പൂജ കഴിയുന്നതുവരെ പൂജാരി ആരെയും സ്പര്‍ശിക്കരുത് എന്നാണെങ്കിലും ഇടയ്ക്ക് പുറത്തേക്ക് ഇറങ്ങാനും തിരിച്ച് അകത്തേക്ക് പോകാനും കഴിയമോ എന്ന് മന്ത്രി ചോദിച്ചു. അമ്പലത്തിന് അകത്തുവെച്ചല്ല സംഭവം നടന്നത് 

അമ്പലത്തില്‍ നിന്നും പുറത്തു നില്‍ക്കുന്ന ജനങ്ങളുടെ ഇടയിലേക്ക് വന്നാണ് വിളക്ക് കത്തിക്കുന്നത്. അപ്പോള്‍ പൂജാരി ജനങ്ങളെ സ്പര്‍ശിച്ചില്ലേയെന്നും മന്ത്രി ചോദിച്ചു,അമ്പലത്തിലെ ചടങ്ങുകൾക്ക് താൻ ആദ്യമായല്ല പോകുന്നത്. ഇതുവരെ ഒരിടത്തും ഇങ്ങനെ കണ്ടിട്ടില്ല. പൂജാരിക്ക് പൈസ നൽകിയാൽ അകത്തേക്ക് കൊണ്ടുപോകില്ലേ. അപ്പോൾ പൈസയ്ക്ക് അയിത്തമില്ല, മനുഷ്യന് അയിത്തമുണ്ട് എന്ന രീതിയാണ്. ഇതിനെപ്പറ്റിയാണ് സംസാരിക്കാൻ ശ്രമിച്ചത് മന്ത്രി കെ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടുമനുഷ്യന് മാത്രം അയിത്തം കൽപ്പിക്കുന്ന ഏത് രീതിയോടും യോജിക്കാൻ കഴിയില്ല.

അയിത്തം വേണം അനാചാരം വേണം എന്ന് കരുതുന്നവരുണ്ടാകാം. അങ്ങനെ പറയുന്നവർക്ക് പറയാനുള്ള അവകാശമുണ്ട്. ആ അവകാശത്തെ നിഷേധിക്കുന്നില്ല. പക്ഷേ അത് സമ്മതിക്കില്ല എന്ന് പറയാനുള്ള അവകാശം നമുക്കുമുണ്ട്. കോട്ടയത്ത് ഒരു സാമുദായിക സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തപ്പോൾ ആനുകൂല്യങ്ങളുടെ വർധനവിനെക്കുറിച്ച് ആവശ്യമുന്നയിച്ചു. കേവലം ആനുകൂല്യങ്ങളുടെ വർധനവ് കൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല. രാജ്യത്ത് വർധിച്ചുവരുന്ന അടിച്ചമർത്തലുകളെയും വിവേചനങ്ങളെപ്പറ്റിയും പറഞ്ഞ കൂട്ടത്തിലാണ് ഇതും പറഞ്ഞത്. അടുത്ത കാലത്തായി ഈ പ്രവണത വർധിക്കുകയാണ്. 

കൂലി കൂടുതൽ ചോദിച്ചതിന്റെ പേരിൽ നഖങ്ങൾ പിഴുതെടുത്തു. അത് വിശ്വാസമാണെന്ന് പറഞ്ഞാൽ അം​ഗീകരിക്കാൻ കഴിയില്ല. രാജ്യത്ത് വർധിച്ചുവരുന്ന ദളിത് വേട്ട കേരളത്തിലും ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് ദളിത് വേട്ട വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത് പറഞ്ഞതെന്നും ചോദ്യം ചെയ്തില്ലെങ്കിൽ കേരളത്തിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. 

Eng­lish Summary:
Min­is­ter K Rad­hakr­ish­nan respond­ed to Tantri Sama­j’s allegations

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.