
പൊതുജനാരോഗ്യ മേഖലയ്‌ക്ക് ബജറ്റിൽ പ്രഖ്യാപിച്ചതിലും കൂടുതലാണ് അനുവദിച്ചിരിക്കുന്നതെന്ന് ധനമന്ത്രി ബാലഗോപാൽ. കഴിഞ്ഞ സാമ്പത്തിക വർഷം (2024–25) 9667 കോടി രൂപയായിരുന്നു ആരോഗ്യമേഖലയ്ക്കുള്ള വകയിരുത്തൽ. അനുവദിച്ചു നൽകിയതാകട്ടെ 9994 കോടി രൂപയും. ചെലവ് 103 ശതമാനം.
ചില മേഖലകളിൽ വിവിധ ആവശ്യങ്ങൾക്ക് ബജറ്റിലെ ബജറ്റിലെ വകയിരുത്തൽ തികയാതെ വരുന്ന സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ അഡീഷണൽ ഓതറൈസേഷൻ വഴി തുക നൽകുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പൊതുജനാരോഗ്യ മേഖലയ്‌ക്കുള്ള ബജറ്റ് വകയിരുത്തലുകൾ നൽകിയില്ലെന്നും വെട്ടിക്കുറച്ചുവെന്നുമുള്ള തെറ്റായ മാധ്യമ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി പ്രതികരിച്ചത്. തെറ്റായ കണക്കുകളും വാർത്തകളും പ്രചരിപ്പിക്കുന്നത് തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.