3 January 2026, Saturday

Related news

October 19, 2025
September 24, 2025
January 30, 2024
October 19, 2023
May 15, 2023
March 28, 2023
March 16, 2023
February 21, 2023
January 1, 2023

മന്ത്രിമാർ പ്രതിപക്ഷ നേതാവിന്റെ വാലാട്ടികളല്ല: മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
തിരുവനന്തപുരം
March 16, 2023 8:12 pm

ഇടതുപക്ഷ മന്ത്രിമാർ പ്രതിപക്ഷ നേതാവിന്റെ വാലാട്ടികളല്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വികസനകാര്യങ്ങളിൽ അഭിപ്രായ നിർദേശങ്ങളുണ്ടായാൽ അതു പരിശോധിക്കാം. അല്ലാതെ പ്രതിപക്ഷ നേതാവിനെ പ്രീതിപ്പെടുത്തി മന്ത്രിപ്പണി എടുക്കാമെന്ന നിലയിലേക്ക് കേരളത്തിലെ മന്ത്രിമാര്‍ പോകില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തികഞ്ഞ താൻ പ്രമാണിത്തമാണ് പ്രതിപക്ഷ നേതാവിന്. ആ താൻ പ്രമാണിത്തം സ്വന്തം പാർട്ടിയിൽ ചെലവാകാത്തതിന് മന്ത്രിമാർക്ക് നേരെ തിരിഞ്ഞിട്ട് കാര്യമില്ല. രാഷ്ട്രീയമായി മറുപടി പറയാന്‍ കഴിയാത്തതിന് മന്ത്രിമാരെ വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതി അദ്ദേഹം തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ വീടുകളിൽ കയറി ഇവർ ഇതിലും വലിയ ആരോപണങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ പ്രബുദ്ധരാണ്. വ്യക്തിപരമായ ആക്ഷേപങ്ങളെ ജനം തിരിച്ചറിയും. അതുകൊണ്ട് വ്യക്ത്യധിക്ഷേപങ്ങൾ അവസാനിപ്പിക്കുകയാണ് പ്രതിപക്ഷനേതാവിന് നല്ലതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.

Eng­lish Sum­ma­ry: Min­is­ter P A Muham­mad Riyas against the opposition
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.