ശുഭാനന്ദഗുരുദേവന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി സാംസ്കാരികവകുപ്പിന്റെ നേതൃത്വത്തിൽ ശുഭാനന്ദഗുരുദേവ പഠനകേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെറുകോൽ ശുഭാനന്ദാശ്രത്തിലെ മുൻ മഠാധിപതി ഗുരുപ്രസാദ് ഗുരുദേവന്റെ 118-ാമത് പൂരാടം ജന്മനക്ഷത്ര മഹോത്സവത്തോടനുബന്ധിച്ചു നടന്ന ജന്മനക്ഷത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശ്രീശുഭാനന്ദാ ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അധ്യക്ഷനായി.
ആശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ അനുഗ്രഹപ്രഭാഷണം നടത്തി. സീറോ മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര ഭദ്രാസനാധിപൻ ഡോ ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആശീർവദിച്ചു. കേരള മുസ്‌ലിം യുവജന ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് എം മാങ്കാങ്കുഴി, പിഎംഎ.സലാം മുസ്‌ല്യാർ, സ്വാമി നിത്യാനന്ദൻ, വാർഡ് അംഗം ബിന്ദു പ്രദീപ്, സ്വാമി വിവേകാനന്ദൻ ട്രസ്റ്റ് ഉപദേശകസമിതി അംഗം രാമചന്ദ്രൻപിള്ള വള്ളികുന്നം എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.