
സമ്മര്‍ദ്ദരഹിതമായ അക്കാദമിക് വര്‍ഷമായിരിക്കും ഇത്തവണത്തേതെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.ഈ അധ്യയന വര്‍ഷം മുതല്‍ പഠനരീതിയില്‍ അടക്കം മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ സുരക്ഷിതത്വം സ്‌കൂളുകളില്‍ ഉറപ്പാക്കണമെന്നും ഈ മാസം 30-നകം സ്‌കൂള്‍ ശുചീകരണം പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
ഇത്തവണ ആദ്യത്തെ രണ്ടാഴ്ച പുനര്‍വായനയാണ്. കഴിഞ്ഞ തവണ പഠിച്ചത് ഒന്നുകൂടി റിവൈസ് ചെയ്യുന്നതാണിത്. ഒപ്പം എല്ലാ ദിവസവും സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ക്കും പ്രത്യേകം സമയം നീക്കിവെക്കും. ലഹരി ഉള്‍പെടെയുള്ള വിഷയങ്ങളില്‍ കുട്ടികള്‍ക്ക് അവബോധം നല്‍കും. പാഠ്യേതര വിഷയങ്ങള്‍ക്കും ഇത്തവണ മുതല്‍ കൂടുതല്‍ പ്രാധാന്യം നല്‍കും.
കുട്ടികള്‍ക്ക് മാനസിക സമ്മർദം ഉണ്ടാകാന്‍ പാടില്ല. കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നതിന് വേണ്ടി കുട്ടികള്‍ക്ക് മുകളില്‍ സമ്മര്‍ദം ഉണ്ടാകാന്‍ പാടില്ല. ഇതിനായി പ്രത്യേക അക്കാദമിക് കലണ്ടര്‍ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.