10 January 2026, Saturday

Related news

January 6, 2026
January 5, 2026
December 25, 2025
December 10, 2025
November 25, 2025
November 10, 2025
November 3, 2025
October 16, 2025
October 13, 2025
October 2, 2025

സോഷ്യല്‍ മീഡിയയുടെ കടന്നുകയറ്റം കുട്ടികളെ വഴിതെറ്റിക്കുന്നതായി മന്ത്രി വി ശിവന്‍കുട്ടി

Janayugom Webdesk
തിരുവനന്തപുരം
February 15, 2025 1:34 pm

സോഷ്യല്‍മീഡിയയുടെ കടന്നു കയറ്റം കുട്ടികളെ വഴി തെറ്റിക്കുന്നുവെന്ന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അടുത്ത വര്‍ഷം മുതല്‍ ബോധവത്ക്കരണത്തിന്കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും ലഹരി ഉപയോഗിക്കുന്നത് വിദ്യാര്‍ത്ഥി സമൂഹം ആണെന്ന വിലയിരുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

പരുത്തി പള്ളിയിൽ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.പരുത്തി പള്ളിയിൽ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് ലഭിച്ചുവെന്ന് മന്ത്രി അറിയിച്ചു.ഡെപ്യൂട്ടി ഡയറക്ടർ ഉബൈദുല്ല ഇന്ന് റിപ്പോർട്ട് നൽകുമെന്നും ഇതൊരു സാമൂഹ്യ പ്രശ്നമായി കാണണമെന്നും മന്ത്രി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കോട്ടയം നഴ്സിങ്ങ് കോളേജിലെ റാഗിങ്ങിൽ എസ് എഫ് ഐ നേതാവ് ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപണം മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടക്കട്ടെയെന്നും അത്തരം ആളുകളെ സംഘടനകളിൽ ഒഴിവാക്കണമെന്നും ഇത് മറ്റുള്ളവർക്ക് മാതൃകയാവും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.