അരീക്കോട് സർവീസ് സഹകരണബാങ്കിന്റെ 60-ാം വാർഷിക ആഘോഷവും വിവിധ സേവനകേന്ദ്രങ്ങളുടെ ഉദ്ഘാടനവും സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. എം അബ്ദുനാസിർ അധ്യക്ഷത വഹിച്ചു. ജൻ ഔഷധി കേന്ദ്രം വിപി അനിലും ജനസേവാകേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലടയും വനിതാ സംരംഭകത്വ സെമിനാർ പി കെ സൈനബയും ഉദ്ഘാടനം ചെയ്തു. മുൻ ബാങ്ക് ചെയർമാൻ കെ വി. സലാഹുദ്ദീൻ, ബാങ്കിന് സ്ഥലം നൽകിയ കുടുംബത്തിലെ മുതിർന്ന അംഗം ആറ്റുപുറത്ത് ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരി, പ്രഥമ വനിതാ ബാങ്ക് ഡയറക്ടർ ഡോ എം. ഹഫ്‌സത്ത് കാദർകുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പി കെ ബഷീർ എംഎൽഎ, സുരേന്ദ്രൻ ചെമ്പ്ര, എൽ പ്രിയ, എ പി നൗഷാദ്, സൗരഭ് സാന്ദില്യ, എൻ കെഷൗക്കത്തലി, കെ. ഭാസ്‌കരൻ, ജമീല ബാബു, സി സുഹൂദ്, കെ. അബ്ദുൽ സാദിൽ, എഡബ്ല്യു. അബ്ദുറഹിമാൻ, പി പി സഫറുള്ള, പി ടി മൊയ്തീൻകുട്ടി, ഒരുവിലാക്കോട് ഉണ്ണികൃഷ്ണൻ, എം നിസാർ അലി, അൽമോയ റസാഖ്, ഒ എം അലി, വിപിൻ പട്ടയിൽ, സലീം തൊടുവിൽ, കെ വി ശിവാനന്ദൻ, കെ സുരേഷ്ബാബു, എംടി റിഷാബുദ്ദീൻ എന്നിവർ പ്രസംഗിച്ചു. വനിതാ സംരംഭകത്വ സെമിനാറിൽ പി. ഹഫ്‌സത്ത് അധ്യക്ഷത വഹിച്ചു. പി. ബിന്ദു, സെൽന തിരൂർ, അരുമ ജയകുമാർ, പി. പദ്മജ, പ്രേമാ രാജീവ്, മുനീറ അമ്പായത്തിങ്ങൽ, മൈമൂനത്ത് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.