കൃഷി മന്ത്രാലയത്തിലെ വിവിധ ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍ക്ക് വിരുദ്ധമായി കേന്ദ്ര കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രിയുടെ മറുപടി.
സിപിഐ നേതാവ് ബിനോയ് വിശ്വം ഉന്നയിച്ച ചോദ്യത്തിന് മന്ത്രി നരേന്ദ്ര സിങ് തോമര്‍ രാജ്യസഭയില്‍ നല്കിയ മറുപടിയില്‍ കര്‍ഷകര്‍ക്ക് 12 അക്കങ്ങളുള്ള സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് നല്കിയിട്ടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം കാര്‍ഡ് നല്കുന്ന നടപടി ആരംഭിച്ചുവെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ അഗ്രിസ്റ്റാക്ക് പദ്ധതിക്കു കീഴിലുള്ള ഗുണഭോക്താക്കള്‍, ഡിജിറ്റല്‍ സാക്ഷരത എന്നിവ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി.
ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ പദ്ധതി പരിധിയില്‍ നിന്ന് പുറത്താകുന്നതും കര്‍ഷകര്‍ക്കിടയിലെ ഡിജിറ്റല്‍ സാക്ഷരതയുടെ അഭാവവും തുടരുമെന്നാണ് മറുപടി വ്യക്തമാക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. മന്ത്രിയുടെ മറുപടി അനുസരിച്ച് രാജ്യത്തെ 86.08 ശതമാനം കര്‍ഷകരും രണ്ടു ഹെക്ടറില്‍ താഴെ ഭൂമിയുള്ളവരാണ്. അതുകൊണ്ടുതന്നെ അഗ്രിസ്റ്റാക്ക് പദ്ധതി യഥാര്‍ത്ഥത്തില്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്കാണ് ഗുണപ്രദമാകുന്നതെന്നും യഥാര്‍ത്ഥ ഗുണഭോക്താക്കളായ കര്‍ഷകരുടെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്നില്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
English Summary:Minister’s reply contradicts official statements
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.