12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 12, 2025
April 10, 2025
April 10, 2025
April 10, 2025
April 9, 2025
April 9, 2025
April 8, 2025
April 8, 2025
April 7, 2025
April 7, 2025

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത ബന്ധുവും സുഹൃത്തുക്കളും അറസ്റ്റില്‍

Janayugom Webdesk
ചെന്നൈ
March 31, 2022 4:10 pm

തമിഴ്‌നാട്ടിലെ വില്ലുപുരത്തിനടുത്തുള്ള കുന്നത്തൂരിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ബന്ധുവും ഇയാളുടെ ഒമ്പത് സുഹൃത്തുക്കളും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തെന്നാണ് പെൺകുട്ടിയുടെ മൊഴി. സ്‌കൂൾ അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്.

സ്‌കൂളിൽ വച്ച് പെൺകുട്ടി ക്ഷീണിതയായതും അസ്വസ്ഥയായി പെരുമാറിയതിനെ തുടര്‍ന്നാണ് സ്കൂള്‍ അധികൃതര്‍ വിവരം തിരക്കിയത്. അന്വേഷണത്തിൽ, വീട്ടിൽ തനിച്ചായിരുന്നപ്പോൾ അമ്മാവന്റെ മകൻ ശശി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. പിന്നീട് ബന്ധുവിന്റെ ഒമ്പത് സുഹൃത്തുക്കൾ ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തതായും അവർ പറഞ്ഞു.

സംഭവത്തില്‍ പ്രതികളായ ബന്ധു ശശി, സുഹൃത്തുക്കളായ മണികണ്ഠൻ, വിനായകമൂർത്തി എന്നിവരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തതായും അധികൃതര്‍ വ്യക്തമാക്കി. മറ്റ് പ്രതികള്‍ക്കായി അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry; Minor girl gang raped by cousin and his friends in Tamil Nadu, 3 held

You may also like this video;

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.