9 January 2025, Thursday
KSFE Galaxy Chits Banner 2

2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം മിരാ ബായി ചനുവിലൂടെ

Janayugom Webdesk
ബര്‍മിങ്ങാം
July 30, 2022 11:41 pm

2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. 49 കിലോ ഭാരോദ്വഹനത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെ മീരാഭായ് ചാനുവാണ് സ്വര്‍ണം നേടിയത്. ആകെ 201 കിലോ ഭാരമാണ് ചാനു ഉയര്‍ത്തിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മീരാഭായ് ചാനുവിന്റെ ഹാട്രിക് മെഡല്‍ നേട്ടമാണിത്. 2014 ഗെയിംസില്‍ വെള്ളിയും 2018ല്‍ സ്വര്‍ണവും ചാനു നേടിയിരുന്നു.ടോക്കിയോ ഒളിംപിക്‌സിലും താരം ഇതേ ഇനത്തില്‍ വെള്ളി മെഡലും നേടിയിട്ടുണ്ട്. 2022
കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍ നേട്ടമാണിത്.

Eng­lish Sum­ma­ry: Mirabai Chanu wins first gold for India in 2022 Com­mon­wealth Games

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.