17 May 2024, Friday

Related news

May 16, 2024
May 15, 2024
May 14, 2024
May 14, 2024
May 13, 2024
May 13, 2024
May 13, 2024
May 12, 2024
May 11, 2024
May 11, 2024

ചാട്ടം പിഴച്ചു; നിലത്തുവീണ മരപ്പട്ടിക്ക് പരിക്ക്, രക്ഷകരായി ലെയ്ത്ത് ജീവനക്കാർ

Janayugom Webdesk
നെടുങ്കണ്ടം
December 18, 2022 6:09 pm

ചാട്ടം പിഴച്ച് നിലത്തുവീണ് പരുക്കേറ്റ മരപ്പട്ടിയെ രക്ഷപെടുത്തി ലെയ്ത്ത് ജീവനക്കാർ. നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിൽ പ്രവർത്തിക്കുന്ന ലെയ്ത്ത് ജോലികൾ ചെയുന്ന സ്ഥാപനത്തിൻ്റെ മുകളിൽ നിന്നും താഴേക്ക് കെട്ടിടത്തിൽ നിന്നും ചാടുന്നതിനിടെയാണ്
മരപ്പട്ടിക്ക് ചാട്ടം പിഴക്കുന്നത്. പരുക്കേറ്റ മരപ്പട്ടിയെ സ്ഥലത്തുണ്ടായിരുന്ന ശ്രീധരനും ബിനോയും ചേർന്ന് സംരക്ഷി
ക്കുകയും ഈ വിവരം കല്ലാർ സെക്ഷൻ ഫോറസ്റ്റ് ഓഫിസിൽ അറിയിക്കുകയും ചെയ്തു. സ്ഥലത്ത്ഉ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ മരപ്പട്ടിയെ ഏറ്റെടുക്കുകയും തേക്കടിയിലെത്തിച്ച് വിദഗ്ദ ചികിത്സ നൽകി. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട ശേഷം മരപ്പട്ടിയെ തേക്കടി വനത്തിൽ തുറന്ന് വിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 

Eng­lish Summary:Missed the jump; With staff res­cue injured wood­peck­er after falling to ground
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.