23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 13, 2024
December 13, 2024
December 9, 2024
December 8, 2024
December 8, 2024
December 7, 2024

ഉക്രെയ്നില്‍ വീണ്ടും മിസൈലാക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

Janayugom Webdesk
കീവ്
April 18, 2022 2:41 pm

ഉക്രെയ്നില്‍ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ ആറ് പേര്‍ കൊല്ലപ്പെട്ടു. ല്വീവിലേക്ക് നടത്തിയ ആക്രമണത്തിൽ എട്ട് പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അഞ്ച് ആക്രമണങ്ങളാണ് റഷ്യ നടത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അക്രമ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ ല്വീവ് മേയറും സ്ഥിരീകരിച്ചു.

ഉക്രെയ്ന്‍ തുറമുഖ നഗരമായ മരിയുപോൾ കീഴടക്കിയെന്ന് റഷ്യ അവകാശപ്പെട്ടിരുന്നു. പൂർണമായും റഷ്യൻ സേനയുടെ നിയന്ത്രണത്തിലാകുന്ന നഗരമാണ് മരിയുപോൾ. അസോവിൽ ഉരുക്കുനിർമാണശാലയെ ആശ്രയിച്ച് ഒളിവിൽ കഴിയുന്ന ഉക്രെയ്ന്‍ സൈന്യത്തോട് കീഴടങ്ങാൻ റഷ്യ അന്ത്യശാസനം നൽകിയിരുന്നു. ഏതേസമയം കീഴടങ്ങണമെന്ന അന്ത്യശാസനത്തിനിടയിലും അവസാനം വരെ പോരാടുമെന്ന് പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്‌കി പറഞ്ഞു.

Eng­lish Summary:Missile strikes again in Ukraine; Six peo­ple were killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.