ഇടുക്കി കാഞ്ചിയാർ വെള്ളിലാംകണ്ടത്ത് ജലാശയത്തിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. അതിഥി തൊഴിലാളിയാണ് മരിച്ചതെന്നാണ് വിവരം. എന്നാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് 5.30നാണ് സംഭവം. ഇടുക്കി ജലാശയത്തിന്റെ ഭാഗമായ വെള്ളിലാംകണ്ടം കുഴൽപാലത്തിനു സമീപം ആനക്കുഴി മേഖലയോടു ചേർന്ന പ്രദേശത്ത് ഒരാളെ കാണാതായെന്ന വിവരം അറിയിച്ചത്.
പച്ച ടീ ഷർട്ട് ധരിച്ച ഒരാൾ ജലാശയത്തിലേക്ക് ഇറങ്ങിയതായും പിന്നീട് കരയ്ക്ക് കയറിയില്ലെന്നും മറുകരയിൽ നിന്നവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. രാത്രി പൊലീസും അഗ്നിശമനസേനയും തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്തിയില്ല. തുടർന്ന് ചൊവ്വ രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
English Summary; Missing body found in Idukki
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.