മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സൈജു തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ഭയന്ന് ഒളിവിലായിരുന്ന ഇയാൾ ഇന്നലെ ചോദ്യം ചെയ്യലിനായി കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരായി. തുടർന്ന് ഏറെ നേരം ചോദ്യം ചെയ്തതിന് ശേഷം വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന ഓഡി കാറിന്റെ ഡ്രൈവറാണ് സൈജു തങ്കച്ചൻ. ഇത് രണ്ടാം തവണയാണ് ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ സൈജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തുടർന്ന് ഫോർട്ട് കൊച്ചിയിലെ ഹോട്ടൽ ഉടമയെ അടക്കം ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
ഈ സാഹചര്യത്തിൽ സൈജുവിനെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും അറസ്റ്റ് ഭയന്ന് ഇയാൾ മുങ്ങുകയായിരുന്നു. ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചെങ്കിലും സൈജു ഒളിവിലായതിനാൽ സഹോദരനാണ് നോട്ടീസ് കൈപ്പറ്റിയത്. മോഡലുകളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുള്ള ഡിവിആർ കണ്ടെത്താനുള്ള തെരച്ചിൽ അവസാനിപ്പിച്ചു. മൂന്ന് ദിവസം തെരച്ചിൽ നടത്തിയിട്ടും ഹാർഡ് ഡിസ്ക് കണ്ടെത്താനായില്ല. കായലിൽ ചെളിയടിഞ്ഞു കിടക്കുന്നത് വലിയ പ്രതിസന്ധിയായി. ഇതേതുടർന്ന് ഹോട്ടലിൽ നിന്ന് ലഭിച്ച മറ്റ് സിസിടിവി ദൃശ്യങ്ങൾ തെളിവായി ശേഖരിച്ചാണ് ഡിവിആറിനായുള്ള തെരച്ചിൽ ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചത്.
english summary; model death; The driver of the car that followed was arrested
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.