26 December 2024, Thursday
KSFE Galaxy Chits Banner 2

കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്; നാല് പേർ കൂടി അറസ്റ്റിൽ

Janayugom Webdesk
December 6, 2021 11:31 am

കാക്കനാട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി.യുവതിയെ ലഹരിമരുന്ന് നൽകി രണ്ട് ദിവസത്തോളം തടവിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. 27കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നത്. കൊച്ചി സ്വദേശികളായ അജ്മൽ, സലീം, ഷമീർ, ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്. യുവതിയുടെ ചിത്രങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു. 

ഫോട്ടോഷൂട്ടിനെന്ന പേരിൽ യുവതിയെ എത്തിച്ച ശേഷമായിരുന്നു സംഭവം. ലഹരിമരുന്ന് നൽകി ഇവരെ മയക്കിയ ശേഷം പ്രതികൾ ചിത്രങ്ങൾ പകർത്തുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. അപകടത്തിൽ മോഡലുകളുടെ മരണത്തിന് ശേഷം കൊച്ചിയിൽ നിന്ന് വരുന്ന മറ്റൊരു ക്രൂര കുറ്റകൃത്യത്തിന്റെ വാർത്തയാണ് കേരളത്തെ ഞെട്ടിച്ചിരിക്കുന്നത്.തുടക്കത്തിൽ അപകട മരണമെന്ന് കരുതിയ മോഡലുകളുടെ മരണത്തിന് പിന്നിൽ സൈജു തങ്കച്ചന്റെ നിർണായക പങ്ക് പുറത്തുവന്നിരുന്നു. ഇയാളുടെ ലഹരിമരുന്ന് ബന്ധമടക്കെ പുറത്തുവന്നതിന് പിന്നാലെയാണ് കൊച്ചിയിൽ വീണ്ടും ലഹരിമരുന്ന് കൊടുത്ത് സ്ത്രീയെ രണ്ട് ദിവസം തുടർച്ചയായി പീഡിപ്പിച്ചെന്ന ഗുരുതരമായ കുറ്റകൃത്യം കൂടി പുറത്തുവരുന്നത്.
eng­lish sum­ma­ry; Mod­el gang-rape case in Kochi updates
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.