കേരളത്തിലെ മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് സിയുജി മൊബൈൽ കണക്ഷനും മൃഗങ്ങൾക്ക് റേഡിയോ ഫ്രീക്വൻസി ചിപ്പുകൾ ഉപയോഗിച്ച് തിരിച്ചറിയൽ സംവിധാനം കൊണ്ടുവരുന്നതിനുള്ള പദ്ധതിയും ഉടൻ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചിഞ്ചുറാണി.
അന്യസംസ്ഥാനങ്ങളിൽ നിന്ന് കിസാൻ റയിൽ പദ്ധതിയിലൂടെ അസംസ്കൃത വസ്തുക്കൾ കേരളത്തിലെത്തിച്ച് കാലിത്തീറ്റ ഉല്പാദിപ്പിച്ച് ക്ഷീര കർഷകരെ സഹായിക്കും. ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ഹെക്ടറിന് 16,000 രൂപ ചെലവഴിച്ച് പച്ചപ്പുൽകൃഷി വ്യാപിപ്പിക്കാൻ നടപടികൾ സ്വീകരിക്കും. 150 ബ്ലോക്കുകളിലും ആംബുലൻസ് സേവനം ഉറപ്പു വരുത്താൻ നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു. ക്ഷീര കർഷകർക്ക് ആവശ്യമായ മരുന്നുകൾ വെറ്ററിനറി സബ് സെന്ററുകൾ വഴി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. കാര്യാലയങ്ങളെല്ലാം കമ്പ്യൂട്ടർവല്ക്കരിച്ച് ആധുനികവല്ക്കരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും. ഏറ്റവും പോഷണമൂല്യമുള്ള പാൽ, മുട്ട, മാംസം എന്നിവ നൽകുന്ന തനത് നാടൻ ജനുസുകളുടെ ഉല്പാദനം പ്രോത്സാഹിപ്പിക്കും. കൃത്യമായ വാക്സിനേഷൻ നടത്തി കുളമ്പുരോഗം പ്രതിരോധിക്കാൻ കേരളത്തിന് കഴിഞ്ഞത് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ ആത്മാർത്ഥമായ പ്രവർത്തനം കൊണ്ടാണെന്നും മന്ത്രി കൂട്ടിചേർത്തു.
പ്രതിരോധ നടപടികളിലൂടെ പക്ഷിപ്പനി നിയന്ത്രണവിധേയമാക്കാനായത് ജീവനക്കാരുടെ ആത്മാർത്ഥമായ പരിശ്രമഫലമായിട്ടാണെന്നും മന്ത്രി തുടർന്നു പറഞ്ഞു. പ്രസിഡന്റ് പി യു പ്രേമദാസൻ അധ്യക്ഷനായി. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ് സജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എച്ച് വിൻസെന്റ്, എൻ കെ എം ബഷീർ, പി ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.
വൈ സാജു ക്രഡൻഷ്യൽ റിപ്പോർട്ടും എൻ കൃഷ്ണകുമാർ നന്ദി പ്രമേയവും അവതരിപ്പിച്ചു. 14 ജില്ലകളിൽ നിന്നും പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ജനറൽ സെക്രട്ടറി ടി അരവിന്ദൻപിള്ള പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി എ ഈജു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മധുസൂദനൻ നന്ദി പറഞ്ഞു.
English summary: Modern technology will bring about a complete change in the Animal Husbandry Department: Minister J Chinchurani
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.