13 February 2026, Friday

Related news

January 27, 2026
January 23, 2026
September 20, 2025
June 4, 2025
December 29, 2024
October 24, 2023
September 18, 2023
September 3, 2023
August 25, 2023
August 15, 2023

കൊച്ചിയില്‍ മോഡി എത്തുംമുമ്പേ ഗോ ബാക്ക് വിളി

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
web desk
കൊച്ചി
April 24, 2023 3:56 pm

പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കേണ്ട വേദിക്ക് മുന്നില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് തേവര സേക്രഡ് ഹാര്‍ട്ട് (എസ്എച്ച്) കോളജ് പരിസരത്ത് ‘മോഡി ഗോ ബാക്ക്’ വിളിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുദ്രാവാക്യം മുഴക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കൈകാര്യം ചെയ്യുന്നതിന് ബിജെപി പ്രവര്‍ത്തകരുടെ ശ്രമം നടന്നുവെങ്കിലും പൊലീസ് എത്തി വലയം തീര്‍ത്തു.

ബിജെപി സംഘടിപ്പിച്ചിട്ടുള്ള ‘യുവം-23’ പരിപാടിയാണ് തേവര എസ്എച്ച് കോളജില്‍ നടക്കുന്നത്. പ്രതിഷേധം ഭയന്ന് ഡിസിസി സെക്രട്ടറിയടക്കം 12 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പുലര്‍ച്ചെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഇതിലുള്ള പ്രതിഷേധം കൂടിയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയില്‍ നിന്നുണ്ടായത്.

വൈകീട്ട് അഞ്ചിനാണ് മോഡി കൊച്ചി സൈനിക വിമാനത്താവളത്തില്‍ ഇറങ്ങുക. അവിടെനിന്നും യുവമോര്‍ച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. തുടര്‍ന്നാണ് യുവം പരിപാടിക്കെത്തുക. രാഷ്ട്രീയ ലക്ഷ്യംവച്ച് ക്രൈസ്തവ സഭാധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയും ഇന്നുണ്ട്. വന്‍ സുരക്ഷയാണ് മോഡിക്കായി കൊച്ചിയിലും സമീപ നഗരപ്രദേശങ്ങളിലും ഒരുക്കിയിട്ടുള്ളത്. ഒരുക്കിയിട്ടുള്ളത്.

Eng­lish Sam­mury: Go back call before Modi arrives in Kochi

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.