27 April 2024, Saturday

Related news

February 26, 2024
February 25, 2024
February 11, 2024
January 20, 2024
January 7, 2024
November 8, 2023
November 7, 2023
November 7, 2023
October 25, 2023
October 24, 2023

ജി20: നാണം മറയ്ക്കാന്‍ മോഡി ചേരികള്‍ മൂടിവയ്ക്കുന്നു

web desk
September 3, 2023 4:08 pm

ജി20 ഉച്ചകോടി നടക്കുന്ന തലസ്ഥാന നഗരിയിലെ ചേരികള്‍ പച്ചവലകളിട്ട് മറച്ചുകെട്ടുന്നു. ഉച്ചകോടിക്കെത്തുന്ന ലോകപ്രതിനിധികൾ സഞ്ചരിക്കാനിടയുള്ള വഴിയോരത്തെ ചേരികളാണ് മറച്ചുതുടങ്ങിയിരിക്കുന്നത്. പ്രധാനവേദിക്ക് സമീപമുള്ള വീടുകളും ചേരികളും പൊളിച്ചുമാറ്റുകയും ചെയ്തു. പ്രധാന വേദിയായ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിന് സമീപത്തുണ്ടായിരുന്ന ചേരിയിലെ അൻപതോളം വീടുകളാണ് പൊളിച്ചുമാറ്റിയത്.

ഈ മാസം ഒമ്പതിനാണ് ജി20 തുടങ്ങുന്നത്. നാളുകളടുത്തതോടെ നഗരത്തിലെ പ്രധാന മേഖലയായ മുനീർക്കയിലെ ചേരിയിലാണ് പച്ചവല ഉപയോഗിച്ച് വീടുകൾ ഒരു തരത്തിലും പുറത്ത് കാണാത്ത വിധം മറച്ചിരിക്കുന്നത്. ചേരിയിലുള്ളവർക്ക് പുറത്തിറങ്ങുന്നതിന് ചെറിയൊരു വഴി മാത്രം തുറന്നുകൊടുത്തിട്ടുണ്ട്. നെറ്റ് ഉപയോഗിച്ചത് ചേരി മറയ്ക്കാനാണെന്ന് തോന്നാതിരിക്കാന്‍ അവയ്ക്കു മുകളിൽ ജി20യുടെ പരസ്യ ബോർഡുകള്‍ സ്ഥാപിച്ചിരിക്കുന്നു.

ഡല്‍ഹി വിമാനത്താവളത്തിന് സമീപത്തെ ചേരികളും പുറത്തുകാണാത്ത വിധം ജി20 പരസ്യ ബോർഡുകൾ ഉപയോഗിച്ച് മറിച്ചു കഴിഞ്ഞു. ഉച്ചകോടി അവസാനിച്ച് ലോകനേതാക്കൾ മടങ്ങിയതിന് ശേഷം മാത്രമേ ചേരികൾ മറച്ചവ നീക്കം ചെയ്യൂ എന്നാണ് താമസക്കാരോട് പറഞ്ഞിരിക്കുന്നത്.

ഉച്ചകോടി നടക്കുന്ന ഒമ്പത്, 10,11 ദിവസങ്ങളിൽ ഓട്ടോറിക്ഷകൾ പുറത്തിറക്കരുത് എന്നും കടകൾ തുറക്കരുതെന്നും നിർദേശവും നല്‍കിക്കഴിഞ്ഞു. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഡല്‍ഹിയിൽ നിന്നുള്ള 300 ട്രെയിൻ സർവീസുകൾ  റദ്ദാക്കി. 36 ട്രെയിനുകൾ ഭാഗിക സർവീസുകളായി മാറ്റുകയും ചെയ്തു.

2020ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിന്റെ സന്ദർശന വേളയിൽ ഗുജറാത്തിലെ ചേരികള്‍ പുറത്തുകാണാതിരിക്കാന്‍ വലിയ മതിൽ പണിതിരുന്നു. അഹമ്മദാബാദ് എയർപോർട്ട് മുതൽ ഗാന്ധിനഗർ വരെയുള്ള റോഡിന്റെ വശങ്ങളിലായിരുന്നു സൗന്ദര്യവത്കരണത്തിന്റെ പേരില്‍ മതിൽ പണിതത്.

Eng­lish Sam­mury: G20: Modi cov­ers slums to hide shame

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.