18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

June 16, 2025
June 13, 2025
June 4, 2025
April 14, 2025
March 20, 2025
December 29, 2024
October 22, 2024
January 30, 2024
January 17, 2024
January 4, 2024

സ്വീകരിക്കാന്‍ പ്രസിഡന്റ് എത്തിയില്ല ?

മോഡി പിണങ്ങി; വിമാനത്തില്‍ നിന്നും ഇറങ്ങിയില്ല
Janayugom Webdesk
ജോഹന്നാസ്ബര്‍ഗ്
August 25, 2023 1:41 am

ജോഹന്നാസ്ബര്‍ഗ്: ബ്രിക്സ് ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയില്‍ എത്തിയ തന്നെ സ്വീകരിക്കാന്‍ പ്രസിഡന്റ് നേരിട്ട് വരാത്തതില്‍ പരിഭവിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി വിമാനത്തില്‍നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. വാര്‍ത്ത പുറത്തുവിട്ട ദക്ഷിണാഫ്രിക്കന്‍ മാധ്യമത്തിനുനേരെ ഇന്ത്യയില്‍ നിന്നും സൈബര്‍ ആക്രമണമുണ്ടായി.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ സ്വീകരിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ നേരിട്ടെത്തിയിരുന്നു. എന്നാല്‍ മോഡിയെ സ്വീകരിക്കാന്‍ ഒരു മന്ത്രിയെ ആണ് അയച്ചത്. ഇതില്‍ അതൃപ്തനായ ഇന്ത്യന്‍ പ്രധാനമന്ത്രി വിമാനത്തില്‍നിന്ന് ഇറങ്ങാന്‍ തയാറായില്ലെന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ മാധ്യമം ഡെയ്‌ലി മാവെറിക്കിന്റെ റിപ്പോര്‍ട്ട്.

തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് റമഫോസ ഉടന്‍ ഡെപ്യൂട്ടി പ്രസിഡന്റ് പോള്‍ മഷാറ്റിലിനെ വിമാനത്താവളത്തിലേക്ക് അയച്ച് പ്രതിസന്ധി പരിഹരിക്കുകയായിരുന്നു. ബ്രിക്സ് ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സന്ദര്‍ശനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയത് ഇന്ത്യക്ക് അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്നാണ് സൂചന.

മോഡി വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ വിസമ്മതിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഡെയ്‌ലി മാവെറിക്കിന് നേരെ ഡിഡിഒഎസ് രീതിയിലുള്ള സൈബര്‍ ആക്രമണമുണ്ടായത്. ഇതോടെ വെബ്സൈറ്റ് കുറച്ചുനേരത്തേക്ക് നിശ്ചലമാവുകയും ചെയ്തു. ഇന്ത്യന്‍ സെര്‍വറുകളില്‍ നിന്നാണ് ആക്രമണമുണ്ടായതെന്ന് സ്ഥിരീകരിച്ചതായി ഡെയ്‌ലി മാവെറിക് എക്സിലൂടെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.