സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ കശ്മീര്‍ ഒഴികെയുള്ള നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍യൂണിയനില്‍ ലഭിപ്പിച്ചു പരിഹാരം കണ്ടു.എന്നാല്‍ കശ്മീര്‍ ലഭിപ്പിക്കാന്‍ കഴിയാതെ പോയതിനു കാരണം ആദ്യപ്രധാനമന്ത്രി പണ്ഡിത് ജവഹര്‍ലാല്‍ നെഹ്റുവാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിപ്രായപ്പെട്ടു.
ഗുജറാത്തിലെ ആനന്ദില്‍ നടന്ന റാലിയെ അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഈവര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. സര്‍ദ്ദാര്‍ പട്ടേലിന്‍രെ പാത പിന്തുടര്‍ന്നതിനാല്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ തനിക്കു കഴിഞ്ഞതായും മോഡി പറഞു.സർദാർ പട്ടേലിന്റെ സ്വപ്ന പദ്ധതിയായ സർദാർ സരോവർ അണക്കെട്ട് സ്തംഭിപ്പിക്കാൻ ശ്രമിച്ചിരുന്നു.
ഇവരെ അര്‍ബണ്‍നക്സല്‍ എന്നാണ് മോഡി വിശേഷിപ്പിച്ചത്.ഇതില്‍ ചിലര്‍ മാവോയിസ്റ്റ് ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്, മറ്റുചിലര്‍ സാമൂഹ്യപ്രവര്‍ത്തകരുമാണ്.കശ്മീര്‍ പ്രശ്നം പരിഹിരക്കാന്‍ കഴിഞ്ഞത് പട്ടേലിനോടുള്ള ആദര്ജ്ഞലിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary:
Modi says that Jawaharlal Nehru is the cause of Kashmir problem
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.