22 November 2024, Friday
KSFE Galaxy Chits Banner 2

Related news

April 6, 2024
November 11, 2023
March 11, 2023
November 26, 2022
November 23, 2022
October 11, 2022
August 22, 2022
August 8, 2022
August 1, 2022
July 31, 2022

മോഡി ഭരണത്തില്‍ ജീവനൊടുക്കിയത്; 80,000 കര്‍ഷകര്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 8, 2022 11:16 pm

നരേന്ദ്ര മോഡി സര്‍ക്കാര്‍ ഭരണത്തിലേറിയ എട്ട് വര്‍ഷങ്ങളില്‍ രാജ്യത്ത് എണ്‍പതിനായിരത്തിലേറെ കര്‍ഷകര്‍ ജീവനൊടുക്കിയെന്ന് റിപ്പോര്‍ട്ട്.
നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുകളനുസരിച്ച് 2014 മുതല്‍ 20 വരെ 66,998 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2021 ലെ കണക്ക് പുറത്തുവിട്ടിട്ടില്ലെങ്കിലും മുന്‍കാല ശരാശരിയനുസരിച്ച് ഒന്നര വര്‍ഷം കൊണ്ട് മരിച്ച കര്‍ഷകരുടെ എണ്ണം 80,000 കടന്നിരിക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഝാർഖണ്ഡിലെ ഗോഡ്ഡയിൽ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെ പാർലമെന്റിൽ കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ആള്‍ട്ട് ന്യൂസ് നടത്തിയ പരിശോധനയിലാണ് കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ എട്ട് വർഷമായി കർഷക ആത്മഹത്യയെക്കുറിച്ച് പ്രതിപക്ഷം ചർച്ച ചെയ്യാതിരുന്നത് കർഷകർ ആത്മഹത്യ ചെയ്യാത്തതുകൊണ്ടാണെന്നായിരുന്നു ദുബെയുടെ അവകാശവാദം.
ഇന്ത്യയിലെ 2020 ലെ കർഷക ആത്മഹത്യയെക്കുറിച്ച് 2021 ഒക്ടോബറിൽ എന്‍ഡിടിവി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ആ വര്‍ഷം മാത്രം കാർഷിക മേഖലയിൽ 10,677 ആത്മഹത്യകൾ നടന്നിട്ടുണ്ട്. ഇതിൽ 5,579 പേര്‍ കർഷകരും 5,098 പേര്‍ കർഷകത്തൊഴിലാളികളുമാണ്. മോഡി അധികാരത്തിലെത്തിയ 2014ൽ 5,650 കർഷകരാണ് ആത്മഹത്യ ചെയ്തത്. തൊട്ടടുത്ത വർഷം 8,007 കർഷകർ ജീവനൊടുക്കി. ഇത് മൊത്തം ആത്മഹത്യയുടെ 8.7 ശതമാനമാണ്. 2016‑ൽ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന 11,379 പേർ ആത്മഹത്യ ചെയ്തതിൽ 6,270 കർഷകരും 5,109 കർഷകത്തൊഴിലാളികളും ഉള്‍പ്പെടുന്നു.
2017ൽ ആകെ 1,29,887 ആത്മഹത്യകളില്‍ 8.2 ശതമാനം കാർഷിക മേഖലയിലാണ്. 5,955 കർഷകരും 4,700 കർഷകത്തൊഴിലാളികളുമുള്‍പ്പെടെ 10,655 പേർ. 2018ൽ 10,349 ആത്മഹത്യകള്‍ കാർഷിക മേഖലയിലുണ്ടായി. അതേസമയം, 2019 ല്‍ കാർഷിക മേഖലയിൽ 10,281 പേർ ആത്മഹത്യ ചെയ്തു. ഇവരിൽ 5,957 പേർ കർഷകരും 4,324 പേർ കർഷകത്തൊഴിലാളികളുമാണ്.
2017 മുതൽ 2019 വരെയുള്ള കർഷക ആത്മഹത്യയെക്കുറിച്ചുള്ള വിവരങ്ങൾ 2021 ജൂലെെയില്‍ ആജ് തക് റിപ്പോർട്ട് ചെയ്തിരുന്നു. ഈ കണക്കുകൾ പ്രകാരം മഹാരാഷ്ട്രയും കർണാടകയുമാണ് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ നടന്ന സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയിൽ 2017 ൽ 2,426 കർഷകരും 2018 ൽ 2,239 ഉം 2019 ൽ 2,680 ഉം കർഷകർ ആത്മഹത്യ ചെയ്തു. കർണാടകയിൽ ഈ കണക്കുകൾ യഥാക്രമം 1,157, 1,365, 1,331 എന്നിങ്ങനെയാണ്. 2014 നും 20 നും ഇടയിൽ കാർഷിക മേഖലയിൽ 78,303 പേർ ആത്മഹത്യ ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിൽ 43,181 പേർ കർഷകരാണ്; ബാക്കി കര്‍ഷകത്തൊഴിലാളികളും. നിഷികാന്ത് ദുബെയുടെ അവകാശവാദത്തെ ഈ കണക്കുകൾ വ്യക്തമായി തള്ളിക്കളയുന്നു. 

Eng­lish Sum­ma­ry: Mod­i’s admin­is­tra­tion gave his life; 80,000 farmers

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.