21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 10, 2024
October 8, 2024
September 26, 2024
September 22, 2024
April 3, 2024
January 14, 2024
January 13, 2024
November 13, 2023
November 6, 2023
October 12, 2023

സംസ്ഥാനത്ത് മഴയ്ക്ക് ശമനം, ദളിത് യുവാവിനെ മര്‍ദിച്ച് അവശനാക്കി ചെരിപ്പ് നക്കിച്ച സംഭവത്തില്‍ ലൈന്‍മാന്‍ അറസ്റ്റില്‍; 10 വാര്‍ത്തകള്‍ ഒറ്റവായനയില്‍

Janayugom Webdesk
July 9, 2023 12:53 pm

1. അന്തരിച്ച ചലച്ചിത്രനിർമ്മാതാവും വ്യവസായിയുമായ കെ രവീന്ദ്രനാഥൻ നായരുടെ സംസ്കാരം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെ പബ്ലിക് ലൈബ്രറി വളപ്പിലാണ് സംസ്കാരം. കൊല്ലം പബ്ളിക് ലൈബ്രറി ഹാളിൽ പൊതുദര്‍ശനം നടന്നു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ കൊച്ചുപിലാംമൂട്ടിലെ വസതിയിലേക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

2. വിഴിഞ്ഞം മുക്കോലയിൽ കിണറിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട തൊഴിലാളിക്കായുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. വെങ്ങാനൂർ നെല്ലിയറത്തല വീട്ടിൽ പി മഹാരാജനാ (52) ണ് 90 അടിയോളം താഴ്ചയുള്ള കിണറില്‍പ്പെട്ടത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരുന്നത്.

3. ദിവസങ്ങള്‍ നീണ്ടുനിന്ന കനത്ത മഴക്ക് ശേഷം സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇന്ന് എവിടേയും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല. തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത മലയോര മേഖലകളില്‍ അതീവ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ നേരത്തെയുള്ള മുന്നറിയിപ്പ് തുടരുന്നു.

4. ആലപ്പുഴയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. ആര്യാട് ആണ് സംഭവം നടന്നത്. കോമച്ചാം വെളജോബി തോമസ് ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസായിരുന്നു. വൈദ്യുതി നിലച്ചത് നോക്കാന്‍ വീടിന് പുറത്തേക്കിറങ്ങി നോക്കുന്നതിനിടെ വീടിനോട് ചേര്‍ന്നുള്ള ഇരുമ്പു കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

5. പാലക്കാട് വല്ലപ്പുഴയില്‍ പന്നികളെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഗ്രഹനാഥന്‍ മരിച്ച സംഭവത്തിൽ സ്ഥലമുടമ വല്ലപ്പുഴ സ്വദേശി മൂസ പട്ടാമ്പി പൊലീസില്‍ കീഴടങ്ങി. പ്രതിയുടെ അറസ്റ്റ് പട്ടാമ്പി പൊലീസ് രേഖപ്പെടുത്തി. മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റത്തിനാണ് പോലീസ് കേസെടുത്തത്. ചെറുകോട് ചോലയില്‍ ശ്രീകുമാറാണ് കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരിച്ചത്.

6. ഉത്തരേന്ത്യയിൽ പെയ്യുന്ന കനത്ത മഴയിൽ 5 മരണം സ്ഥിരീകരിച്ചു. ഡല്‍ഹിയിലും രാജസ്ഥാനിലുമാണ് മരണങ്ങൾ സ്ഥിരീകരിച്ചത്. ഡല്‍ഹിയിൽ ഫ്ലാറ്റിന്റെ സീലിങ് തകർന്ന് 58കാരിയായ ഒരു സ്ത്രീയാണ് മരിച്ചത്. 24 മണിക്കൂറിനിടെ രാജസ്ഥാനിൽ പെയ്ത കനത്ത മഴയിൽ നാല് പേരാണ് മരിച്ചത്. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമായി ഇന്നും കനത്ത മഴയാണ് തുടരുന്നത്. 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ 153 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

7. ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ മര്‍ദിച്ച് അവശനാക്കി ചെരിപ്പ് നക്കിച്ച സംഭവത്തില്‍ ലൈന്‍മാന്‍ അറസ്റ്റില്‍. ഉചത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. വൈദ്യുത വയറിംഗ് തകരാറിലായത് പരിശോധിച്ചതില്‍ പ്രകോപിതനായതിനെ തുടര്‍ന്നാണ് കരാര്‍ ജോലിക്കാരനായ ലൈന്‍മാന്‍ തേജ്ബലി സിംഗ് പട്ടേല്‍ രാജേന്ദ്ര ചമറിനെ മര്‍ദിച്ച് അവശനാക്കി ചെരിപ്പ് നക്കിച്ചത്. 

8. കർണാടകയിൽ ക്രൂരബലാസംഗം. കൽബുർഗി ജില്ലയിൽ ഒമ്പതു വയസ്സുകാരിയെ ചോക്ലേറ്റും പൈസയും നൽകി കൂട്ടബലാത്സംഗം ചെയ്തു. ജൂലൈ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത അഞ്ച് പ്രതികളെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം പത്തും പതിനാലും വയസിനിടയിലുള്ളവരാണ്. 

9. മൈക്രോ സോഫ്റ്റ് ഇന്ത്യയ്ക്ക് ഇനി പുതിയ മേധാവി. വെങ്കട്ട് കൃഷ്ണൻ പൊതുമേഖലാ ബിസിനസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനമേറ്റെടുക്കുന്നതിനാൽ മൈക്രോസോഫ്റ്റ് ഇന്ത്യയുടെ പുതിയ സിഇഒ ആയി നവതേജ് ബാലിനെ നിയമിച്ചു. മൈക്രോ സോഫ്റ്റ് ഇന്ത്യയുടെ പ്രസിഡന്റ് ആനന്ദ് മഹേശ്വരി ഇന്നലെയാണ് രാജിവെച്ചത്. പ്രസിഡന്റിന്റെ രാജി കമ്പനി സ്ഥിരീകരിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥർക്കിടയിൽ മാറ്റങ്ങൾക്കിടയാക്കുന്നതാണ്‌ രാജി.

10. കാലിഫോർണിയയിലെ മുരിയേറ്റയിൽ ഫ്രഞ്ച് വാലി എയർപോർട്ടിന് സമീപം സെസ്ന ബിസിനസ്സ് ജെറ്റ് തകർന്നു വീണുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനം സാൻ ഡിയാഗോയിൽ നിന്ന് 65 മൈൽ വടക്ക് ഭാഗത്താണ് തകർന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.