1. സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശനം അഞ്ച് വയസില്‍ തന്നെയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് തികയണമെന്ന കേന്ദ്ര നിർദേശമുണ്ടെങ്കിലും സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം വർധിപ്പിക്കാൻ കഴിയൂ. അഞ്ചു വയസിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
2. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയക്കിടയില്‍ സര്‍ജിക്കല്‍ സിസര്‍ വയറ്റില്‍ മറന്നുവച്ച് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി എന്ന് ആരോപിച്ച ഹര്‍ഷിന കെ കെയുടെ അപേക്ഷയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.ആരോഗ്യവകുപ്പിന്‍റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും തീരുമാനിച്ചു.
3. വിവിധ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നാളെ നടത്താനിരുന്ന പണിമുടക്ക് സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പിൻവലിച്ചു.
കേന്ദ്ര റീജണൽ ലേബർ കമ്മിഷണർ വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ചയിലുണ്ടായ ധാരണകളെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്.
4. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഗണേശ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പുന്നലത്തുപടിയിലെ താമസ സ്ഥലത്താണ് ഡോക്ടറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിരുവനന്തപുരം സ്വദേശിയാണ് ഗണേശ് കുമാര്‍.
5. ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതില്‍ മുന്‍എംഎല്‍എ എ രാജ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് രാജ അപ്പീലില്‍ ആവശ്യപ്പെടുന്നുണ്ട്. സംവരണസീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നഹര്‍ജിക്കാരന്‍റെ വാധം ശരിവെച്ചുകൊണ്ടായിരുന്നു ഹൈക്കോടതി രാജയടും തെരഞ്ഞെടുപ്പ് വിജയംറദ്ദാക്കിയത്. എന്നാല്‍ ഹൈക്കോടതി വിധി ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണെന്നും തന്‍റെ പൂര്‍വികര്‍ 1950ന് മുമ്പ് കേരളത്തിലേക്ക് കുടിയേറിയവരാണെന്നും ‚തന്‍റെ വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരമാണെന്നും രാജ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു .
6. നടനും സംവിധായകനുമായ രഞ്ജി പണിക്കരെ വിലക്കി ഫിയോക്ക്. താരത്തിന്റെ പങ്കാളിത്തത്തിലുള്ള നിര്‍മ്മാണ കമ്പനിക്കാണ് ഫിയോക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കമ്പനി കുടിശിക നല്‍കിയിട്ടില്ലെന്നും കുടിശിക തീര്‍ക്കും വരെ രഞ്ജി പണിക്കരുടെ വിതരണക്കമ്പിനിയുമായി സഹകരിക്കാനാകില്ലെന്ന് ഫിയോക്ക് അറിയിച്ചു. അതേസമയം സംഭവത്തില്‍ രഞ്ജി പണിക്കര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
7. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 10ന്. വോട്ടെണ്ണല്‍ മെയ് 13ന്, തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 224 സീറ്റിലേക്കാണ് മത്സരം. ആകെ 5.21 കോടി വോട്ടർമാരാണുള്ളത്. അതിൽ പുതിയ വോട്ടർമാർ 9.17 ലക്ഷമാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രിൽ 20.പിൻവലിക്കാനുള്ള അവസാന തിയതി ഏപ്രിൽ24. കർണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം വയനാട് ലോകസഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
8. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു. ലോക്‌സഭാ സെക്രട്ടേറിയറ്റാണ് അയോഗ്യത പിന്‍വലിച്ചത്. അയോഗ്യത ചോദ്യം ചെയത് ഫൈസൽ നൽകിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനം. അതേസമയം തന്റെ ശിക്ഷ ജനുവരി 25ന് ഹൈക്കോടതി സ്റ്റേ ചെയ്‌തിട്ടും വിജ്ഞാപനം പിൻവലിക്കാൻ ലോക്സഭാ സെക്രട്ടേറിയറ്റ് തയാറായിട്ടില്ലെന്ന് അഭിഭാഷകൻ കെ.ആർ ശശിപ്രഭു മുഖേന സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഫൈസൽ ചൂണ്ടിക്കാട്ടിയിരുന്നു.
9. ഹിൻഡൻബർഗ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ചൈനീസ് പൗരന്‍ ചാങ് ചുങ് ലിങ് ഡയറക്ടറായ ഷെല്‍ കമ്പനി വയോം ട്രേഡ് ലിങ്ക്സുമായി അഡാനി ഗ്രൂപ്പിന് ബന്ധമുണ്ടെന്ന് സിബിഐ കണ്ടെത്തല്‍. ആന്ധ്രാപ്രദേശ് പവർ ജനറേഷൻ കോർപ്പറേഷനുമായി ബന്ധപ്പെട്ട 2010ലെ കൽക്കരി സംഭരണ അഴിമതിയിൽ വയോം ട്രേഡ്‌ലിങ്ക്‌സിന് പങ്കുണ്ടെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ആസൂത്രിതമായ ഈ അഴിമതിയിലും വിദേശ കമ്പനിയുടെ പങ്കാളിത്തത്തിലും ഗൗതം അഡാനിയുടെ ജേഷ്ഠസഹോദരന്‍ വിനോദ് അഡാനിയുടെ ബന്ധവും സിബിഐ കണ്ടെത്തിയിട്ടുണ്ട്. അഡാനി ഗ്രൂപ്പിനെക്കുറിച്ച് ഈയിടെ പുറത്തുവന്ന അന്താരാഷ്ട്ര റിപ്പോർട്ടുകളിലെല്ലാം ടാക്സ് ഹെവൻ ആസ്ഥാനമായുള്ള കുപ്രസിദ്ധ ഓഫ്‌ഷോർ ഷെൽ കമ്പനി ശൃംഖലയുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. നോദ് അഡാനിയും ചാങ് ചുങ് ലിങ്ങും ചൈനയിലേതുള്‍പ്പെടെ പല കമ്പനികളുടെയും ഡയറക്ടര്‍മാരായി തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
10. ഏപ്രില്‍ ഒന്നു മുതല്‍ പുകയില ഉല്പന്നങ്ങളായ സിഗരറ്റ്, പാന്‍ മസാല എന്നിവയുടെ വില വര്‍ധിക്കും. വെള്ളിയാഴ്ച ലോക്‌സഭ പാസാക്കിയ 2023ലെ ധനകാര്യ ബില്ലിലെ ഭേദഗതികളുടെ ഭാഗമായാണ് വര്‍ധനവ് വരുന്നത്. ഭേദഗതി അനുസരിച്ച്, പാന്‍ മസാലയ്ക്കുള്ള പരമാവധി ജിഎസ്‌ടി നഷ്ടപരിഹാര സെസ് നിരക്ക്, ഒരു യൂണിറ്റിന് ഈടാക്കുക റീട്ടെയില്‍ വില്പന വിലയുടെ 51 ശതമാനം ആയിരിക്കും. ഇത് ഉല്പന്നത്തിന് ഈടാക്കുന്ന നിലവിലെ 135 ശതമാനം തീരുവയ്ക്ക് പകരമാണ്. ഏറ്റവും ഉയര്‍ന്ന നിരക്ക് ഇവയുടെ ചില്ലറ വില്പന വിലയുമായി സര്‍ക്കാര്‍ ബന്ധിപ്പിച്ചിരിക്കുകയാണ്.
English Sammury: Janayugom Online Mojo News 29 march 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.