പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ ഇന്ത്യ വിഭാഗത്തിനെതിരെ പിഎംഎല്‍എ നിയമപ്രകാരം കുറ്റപത്രം സമര്‍പ്പിച്ചു. ന്യൂഡല്‍ഹിയിലെ പ്രത്യേക കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടററേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചത്.
ഇന്ത്യയില്‍ നികുതി വെട്ടിക്കാനായി ചൈനയിലെ മാതൃകമ്പനിയിലേക്ക് വിവോ ഇന്ത്യ അനധികൃതമായി 62,476 കോടി രൂപ കടത്തിയെന്ന് ഇഡി കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ വിവോയുടെ ഇന്ത്യയിലെ ഓഫിസുകളിലും കമ്പനിയുമായി ബന്ധപ്പെട്ടവരുടെ ഓഫീസുകളിലും മറ്റും ഇഡി റെയ്ഡും നടത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഒരു ചൈനീസ് പൗരനടക്കം നാലുപേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ലാവ ഇന്റര്‍നാഷണല്‍ മൊബൈല്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ഹരി ഓം റായ്, ചൈനീസ് പൗരന്‍ ഗ്വാങ്‌വെന്‍ (ആന്‍ഡ്രൂ ക്വാങ്), ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ നിതിന്‍ ഗാര്‍ഗ്, രാജന്‍ മാലിക് എന്നിവരാണ് അറസ്റ്റിലായത്.
English Summary: Money laundering; A charge sheet has been filed against Vivo
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.