23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

കേരളത്തില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു

ഇന്ത്യയില്‍ ആദ്യത്തെ കേസ് 
Janayugom Webdesk
July 14, 2022 7:23 pm

സംസ്ഥാനത്ത് വിദേശത്ത് നിന്നെത്തിയ യുവാവിന് വാനര വസൂരി (മങ്കി പോക്‌സ്) സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് ഈ മാസം 12ന് കേരളത്തിലെത്തിയ 35 കാരനായ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇയാളുടെ സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. ഇന്നലെ വൈകിട്ടോടെ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ച സ്രവ പരിശോധനാ ഫലത്തില്‍ എല്ലാ സാമ്പിളുകളും പോസിറ്റീവാകുകയായിരുന്നു. 

രോഗി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കത്തിൽപെട്ടവരെ നിരീക്ഷണത്തിലാക്കി. രോഗിയുടെ അച്ഛൻ, അമ്മ, ടാക്‌സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ എന്നിവരുമായാണ് സമ്പർക്കം ഉണ്ടായിട്ടുള്ളത്. യുഎഇയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ തൊട്ടടുത്തുണ്ടായിരുന്ന 11 പേരെയും ആരോഗ്യവകുപ്പ് വിവരമറിയിച്ചിട്ടുണ്ട്. 

യുഎഇയിൽ യുവാവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് വാനരവസൂരി സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ കൊല്ലത്തെത്തിയ ദിവസം തന്നെ ലക്ഷണങ്ങൾ കണ്ടപ്പോള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഇയാള്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നും കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കൽ കോളജില്‍ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. 

വാനര വസൂരിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കണ്ടതോടെയാണ് ഇദ്ദേഹത്തിന്റെ സ്രവ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചത്. ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ചിക്കൻ പോക്‌സിന് സമാനമായ ലക്ഷണങ്ങൾ വാനര വസൂരിയ്ക്കുമുണ്ട്. നിലവിൽ സംസ്ഥാനത്ത് ആശങ്കയ്ക്ക് സാഹചര്യമില്ല. ആരോഗ്യവകുപ്പ് പ്രത്യേക യോഗം വിളിച്ചു ചേർത്ത് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

എന്താണ് കുരങ്ങുപനി?

കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി, പട്ടുണ്ണി, വട്ടൻ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിൻറെ കടിയേൽക്കുന്നതിലൂടെ മനുഷ്യരിലേക്കും ഇത് പകരാം.

കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി, പട്ടുണ്ണി, വട്ടൻ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിൻറെ കടിയേൽക്കുന്നതിലൂടെ മനുഷ്യരിലേക്കും ഇത് പകരാം.

പ്രധാന ലക്ഷണങ്ങൾ-

1.  ശക്തവും ഇടവിട്ട ദിവസങ്ങളിലുമുണ്ടാകുന്ന പനി

2.  തലകറക്കം

3.  ഛർദ്ദി

4.  കടുത്ത ക്ഷീണം

5.  രോമകൂപങ്ങളിൽ നിന്ന് രക്തസ്രാവം

6.  ദേഹത്ത് ചൊറിഞ്ഞ് തടിക്കൽ

 

സാധാരണ രീതിയില്‍ രോഗം വരുന്നതിന് രണ്ടുമുതല്‍ നാല് ദിവസം വരെ രോഗി പനി, ശരീരവേദന, അസഹ്യമായ ക്ഷീണം എന്നിവയാണ് കാണിക്കുക. അതിന് ശേഷം രോഗിയെ മുഴുവന്‍ വിരൂപനാക്കുന്ന രീതിയിലാണ് ഈ രോഗം വന്നിരുന്നത്. ഇപ്പോള്‍ ഇതില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ശരീരം മുഴുവന്‍ ചിക്കന്‍ പോക്‌സ് പോലെ കുമിളകള്‍ പൊങ്ങുകയും അത്തരം കുമികളകള്‍ പ്രധാനമായും മുഖത്തും കൈകളിലും കാലുകളിലുമാണ് കാണുകയും ചെയ്യുന്നത്. അത് പോലെ തന്നെ കഴലവീക്കവും ഇതിന്റെ ഒരു പ്രധാന ലക്ഷണമണ്. ലൈംഗികാവയങ്ങളിലും മലദ്വാരത്തിലും ഉള്‍പ്പടെ ഇതിന്റെ കുമിളകള്‍ പരക്കും. ഇത്തരം വലിയ കുമിളകള്‍ ശരീരത്തിന്റെ മറ്റിടങ്ങളില്‍ കാണണമെന്നില്ല. ലൈംഗികവയവങ്ങളിലും മലദ്വാരത്തിലും മാത്രം ചെറിയ കുരുക്കളായി ഈ രോഗം വരുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ട് സിഫിലിസ്, ഗൊണോറിയ, ഹെര്‍പ്പസ് തുടങ്ങിയ ലൈംഗിക രോഗങ്ങളായി ഇതിനെ തെറ്റിദ്ധരിക്കപ്പെടാം.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചിലരോഗികളില്‍ ഇത്തരം രോഗങ്ങള്‍ക്കുള്ള ടെസ്റ്റുകള്‍ ആണ് നടത്തിയത്. അത് സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് മങ്കി പോക്‌സിനുള്ള ടെസ്റ്റ് നടത്തുകയും രോഗം സ്ഥിരീകരണം ഉണ്ടാവുകയും ചെയ്തത്. മറ്റൊരു പ്രശ്‌നം ഗുഹ്യഭാഗത്ത് മാത്രം ഉണ്ടാവുന്ന കുരുക്കള്‍ ആളുകള്‍ തുറന്ന് പറയണമെന്നില്ല. ഇത്തരം ആളുകള്‍ രോഗവാഹകരായി മാറിയേക്കാം.

Eng­lish Summary:Monkey fever con­firmed in Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.