രാജ്യത്ത് ആദ്യ വാനര വസൂരി സ്ഥിരീകരിച്ച രോഗി രോഗമുക്തി നേടി. കേരളത്തില്‍ കൊല്ലം സ്വദേശിയാണ് രോഗമുക്തി നേടിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. നാഷണല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിര്‍ദേശപ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി എല്ലാ സാമ്പിളുകളും രണ്ട് തവണ നെഗറ്റീവായി.
ശാരീരികമായും മാനസികമായും രോഗി പൂര്‍ണ ആരോഗ്യവാനാണെന്ന് മന്ത്രി പറഞ്ഞു. ത്വക്കിലെ തടിപ്പുകള്‍ ഭേദമായി ഇദ്ദേഹത്ത് ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇയില്‍ നിന്നെത്തിയ ആള്‍ക്കാണ് വാനര വസൂരി ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇയാളുടെ സമ്പര്‍ക്കത്തിലുള്ളവരുടെ ഫലം നെഗറ്റീവായിരുന്നു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് മറ്റ് രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു.
English Summary:monkey pox; The first patient recovered
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.