23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 1, 2024
November 25, 2024
October 28, 2024
October 18, 2024
September 19, 2024
September 19, 2024
September 18, 2024
September 11, 2024
September 11, 2024
August 28, 2024

വാനര വസൂരി; രോഗിയുമായി സമ്പര്‍ക്കമുള്ള രണ്ട് പേര്‍ നെഗറ്റീവ്; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി

Janayugom Webdesk
July 17, 2022 7:24 pm

വാനര വസൂരിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗിയുമായി സമ്പര്‍ക്കമുള്ള രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. നിലവില്‍ അഞ്ച് ജില്ലകളില്‍ നിന്നുള്ളവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. വിമാനത്താവളത്തില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്കുകള്‍ ഒരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

നാളെയെത്തുന്ന കേന്ദ്ര സംഘവുമായി ആശയവിനിമയം നടത്തുമെന്നും വീണ ജോര്‍ജ് അറിയിച്ചു. വാനരവസൂരി ഭീതിയെ തുടര്‍ന്ന് എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദ്ഗന പരീലനവും നല്‍കും. രോഗി ധരിച്ച വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കിടക്ക, രോഗിയുമായി മുഖാമുഖം വരിക, പിപിഇ കിറ്റ് ഇടാതെ സമീപിക്കുക രോഗം വന്നയാളുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നിവ ക്ലോസ് കോണ്ടാക്ട് ആയി വരുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. സംശയമുള്ളവര്‍ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

Eng­lish Summary:monkey pox; Two con­tacts of the patient were neg­a­tive; Health Min­is­ter said not to worry
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.