പുരാവസ്തുതട്ടിപ്പ് കേസില്‍ രണ്ടാം പ്രതികൂടിയായ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് പങ്കില്ലെന്ന് മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കല്‍. സുധാകരന് അനുകൂലമായി സംസാരിച്ച് മാവുങ്കങ്കല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ആരോപണം ഉന്നയിക്കുന്നത്.
കേസില്‍ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയെങ്കിലും ചോദ്യം ചെയ്യില്ലിന് ഹാജരാകില്ലന്നാണ് പറയുന്നത്. മോന്‍സണെ കണ്ടത് കണ്ണിന്‍റെ ചികിത്സയ്ക്കാണെന്ന് പറഞ്ഞ സുധാകരന്‍ കേസ് നിയമപരമായി നേരിടും എന്നും അതിനായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും പറഞ്ഞു.
തന്നേയും,പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും കേസില്‍ കുരുക്കാമെന്ന വ്യാമോഹിക്കുന്ന പിണറായി മൂഢസ്വര്‍ഗത്തിലാണെന്നും സുധകാരന്‍ പറയന്നു. മോന്‍സണെ കാണുമ്പോള്‍ മൂന്നു പേര്‍ അവിടെയുണ്ടായിരുന്നു.അവര്‍ ആരാണെന്നു അറിയില്ലെന്നും സുധാകരന്‍ പറയുന്നു
English Summary:
Monsoon favors Sudhakaran; Not involved in antiquities fraud case
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.