20 December 2024, Friday
KSFE Galaxy Chits Banner 2

Related news

August 13, 2024
June 19, 2024
June 15, 2024
June 12, 2024
May 28, 2024
May 27, 2024
November 27, 2023
September 25, 2023
July 27, 2023
June 17, 2023

കേരളത്തിൽ കാലവർഷം വൈകും

Janayugom Webdesk
തിരുവനന്തപുരം
June 4, 2023 9:28 pm

കേരളത്തിൽ കാലവർഷമെത്താൻ വൈകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ജൂൺ നാലിന് കേരളത്തിൽ കാലവർഷമെത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം. എന്നാല്‍ ഇത് മൂന്ന് ദിവസമെങ്കിലും വൈകുമെന്നാണ് നിലവിൽ വകുപ്പിന്റെ വിലയിരുത്തൽ. സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ ഏഴിന് മൺസൂൺ എത്തുമെന്നാണ് പ്രവചിക്കുന്നത്. ഇതിൽ മൂന്ന് ദിവസത്തിന്റെ വരെ മാറ്റമുണ്ടാകാം.

അറബിക്കടലിൽ ഇന്ന് രൂപപ്പെടുന്ന ചക്രവാതച്ചുഴി രണ്ട് ദിവസത്തിനുള്ളിൽ ന്യൂനമർദ്ദമായി മാറിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതിന്റെ സ്വാധീന ഫലമായി കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ ശക്തമായ മഴ ഉണ്ടായേക്കും. അതേസമയം ഏഴ് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Mon­soon will be delayed in Kerala
You may also like this video

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.