13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 4, 2025
April 1, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025

മോണ്‍സ്റ്റര്‍ വിലക്ക്; മലയാളത്തില്‍ ഇതുവരെ കാണാത്ത പ്രമേയം, വളരെ സ്പെഷ്യൽ: മോഹന്‍ലാല്‍

Janayugom Webdesk
October 18, 2022 9:43 pm

മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന് യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ഏര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. ലോകവ്യാപകമായി 21ന് ചിത്രം റിലീസ് ചിത്രം ചെയ്യാനിരിക്കെയാണ് തിരിച്ചടി. എൽജിബിടിക്യു സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉൾപ്പെടുത്തിയതിന്റെ പേരിലാണ് വിലക്കെന്ന് അഭ്യൂഹം. ഇപ്പോളിതാ മോഹന്‍ലാല്‍ മോണ്‍സ്റ്റര്‍ ചിത്രത്തെക്കുറിച്ച് ട്വിറ്ററില്‍ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ക്രൈം ത്രില്ലറായ മോൺസ്റ്ററിൽ ഇതുവരെ കാണാത്ത വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. തലപ്പാവും താടിയും ധരിച്ച നടൻ പഞ്ചാബി ഭാഷയിൽ സംസാരിക്കുന്നതും ചിത്രത്തിന്റെ ട്രെയിലറിൽ കാണാം. അതേസമയം വീഡിയോയില്‍ മോഹൻലാൽ ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിച്ച വിവരം നേരിട്ട് പറഞ്ഞില്ലെങ്കിലും സിനിമയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. 

ഒരു നടനെ സംബന്ധിച്ചിടത്തോളം ഈ സിനിമ വളരെ സ്പെഷ്യൽ ആണെന്ന് താൻ കരുതുന്നു. ഈ സിനിമയ്ക്ക് ഒരുപാട് ആശ്ചര്യപ്പെടുത്തുന്ന ഘടകങ്ങളുണ്ട്. എല്ലാ സിനിമകൾക്കും അവയുണ്ട്, എന്നാൽ ഈ ചിത്രത്തിന്റെ വിഷയം വളരെ സവിശേഷമാണ്. മലയാള സിനിമയിൽ ആദ്യമായിട്ടാണ് ഇത്തരമൊരു വിഷയത്തെ ആസ്പദമാക്കി ഒരു സിനിമ ഇത്ര ധൈര്യമായി എടുക്കാൻ ശ്രമിക്കുന്നത്. ഈ സിനിമയുടെ തിരക്കഥ നായകനും വില്ലനും ആണ്.സിനിമയെ കുറിച്ച് ഇത്രയേ പറയാനുള്ളൂ. ഒരു നടന് അത്തരം സിനിമകൾ അഭിനയിക്കാൻ കിട്ടുന്നത് വളരെ വിരളമാണ്. ഈ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷവാനാണെന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു. “ ‘മോൺസ്റ്റർ’ അനുഭവത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം. 2022 ഒക്ടോബർ 21 മുതൽ തിയേറ്ററുകളിൽ. എന്ന ഹാഷ്‌ടാഗോടെയാണ് വീഡിയോ ട്വിറ്ററില്‍ ഇട്ടത്. നിരവധി പേര്‍ ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞു. പുലിമുരുകന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു ചിത്രമാണ് മോണ്‍സ്റ്റര്‍.

Eng­lish Summary:Monster Pro­hi­bi­tion; A theme nev­er seen before in Malay­alam, very spe­cial: Mohanlal
You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.