17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 21, 2024
October 12, 2024
September 20, 2024
September 2, 2024
August 19, 2024
July 21, 2024
July 13, 2024
June 20, 2024
May 9, 2024
May 6, 2024

മൂലമറ്റത്ത് വൈദ്യുതോൽപ്പാദനം റെക്കോഡിൽ

എവിൻ പോൾ
തൊടുപുഴ
August 30, 2022 8:35 pm

ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർ ഹൗസിൽ പ്രതിമാസ വൈദ്യുതോൽപ്പാദനം റെക്കോഡിലെത്തി. ഈ മാസം ഇന്നലെ വരെ 470. 188 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റത്ത് ഉൽപ്പാദിപ്പിച്ചത്. ഇന്നലെ രാവിലെ എടുത്ത കണക്കെടുപ്പിൽ 15.012 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റത്തെ ഉൽപ്പാദനം. മൂലമറ്റത്ത് 6 ജനറേറ്ററുകളിൽ അഞ്ചും പ്രവർത്തിപ്പിക്കുന്നുണ്ട്. കാലവർഷം കനത്തതോടെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ഡാം തുറക്കുകയും ചെയ്തിരുന്നു. 

ഈ വേളയിൽ ജലനിരപ്പ് ക്രമീകരിക്കാൻ ദിവസേന മൂന്ന് മണിക്കൂറിനിടെ 2 മുതൽ 3 ദശലക്ഷം യൂണിറ്റ് വരെയായിരുന്നു വൈദ്യുതോൽപ്പാദനം. നിലവിൽ മൂലമറ്റം പവർ ഹൗസിൽ പ്രതിദിന ഉൽപ്പാദനം ശരാശരി 16.8092 ആണ്. ഇന്നലെ സംസ്ഥാനത്തെ ആകെ വൈദ്യുതോപയോഗം 72.1243 ദശലക്ഷം യൂണിറ്റായിരുന്നു. പുറത്ത് നിന്ന് 29.1818 ദശലക്ഷം യൂണിറ്റ് വൈദ്യുതി എത്തിച്ചപ്പോൾ ആഭ്യന്തര ഉൽപ്പാദനം 42.9425 ദശലക്ഷം യൂണിറ്റായിരുന്നു. 

അതേസമയം സംസ്ഥാനത്തെ ഡാമുകളിലെ ആകെ ജലശേഖരം 83 ശതമാനമായി ഉയർന്നു. ഈ മാസം 1700. 126 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലം ഡാമിലേക്ക് ഒഴുകിയെത്തുമെന്നായിരുന്നു കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. എന്നാൽ ഇന്നലെ വരെ 2643.445 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലം ഡാമുകളിലെല്ലാമായി ഒഴുകിയെത്തിയിട്ടുണ്ട്. ഇന്ന് മുതൽ ഇടുക്കി ജില്ലയിൽ വീണ്ടും മഴ ശക്തി പ്രാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് മുതൽ സെപ്റ്റംബർ 3 വരെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

Eng­lish Summary:Moolamatta pow­er gen­er­a­tion on record
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.