മോപ് അപ് കൗണ്‍സിലിങ്ങ് ആരംഭിക്കുന്നതിനു മുമ്പ് എന്‍ആര്‍ഐ മെഡിക്കല്‍ ക്വാട്ടാ സീറ്റുകളിലേക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്.
ഹൈക്കോടതി ഉത്തരവിനെതിരെ കേരളാ പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷനും ഏതാനും എന്‍ആര്‍ഐ വിദ്യാര്‍ത്ഥികളുമാണ് പ്രത്യേകാനുമതി ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
ഒഴിവു വന്ന എന്‍ആര്‍ഐ സീറ്റുകള്‍ ജനറല്‍ ക്വാട്ടയിലേക്ക് മാറ്റാനുള്ള തീരുമാനം ചോദ്യംചെയ്തായിരുന്നു ഹര്‍ജി. നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികളാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചത്.
English summary;Mop up; The petition was dismissed
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.