23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 21, 2024
October 5, 2024
August 25, 2024
June 17, 2024
May 7, 2024
April 18, 2024
April 6, 2024
March 15, 2024
January 27, 2024
January 7, 2024

ബംഗാളില്‍ പത്തു വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത് ഏഴായിരത്തിലധികം പൊതുവിദ്യാലയങ്ങള്‍

Janayugom Webdesk
July 3, 2022 9:57 pm

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പശ്ചിമബംഗാളിലെ ഏഴായിരത്തിലധികം പ്രാഥമിക പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടി. സുന്ദര്‍ബന്‍ മേഖലയോട് ചേര്‍ന്നുവരുന്ന 13 ബ്ലോക്കുകള്‍ ഉള്‍പ്പെട്ട സൗത്ത് 24 പര്‍ഗാനസിലാണ് ഏറ്റവുമധികം സ്കൂളുകള്‍ അടച്ചുപൂട്ടിയത്. പുതുക്കിയ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സ്കൂളുകളുടെ എണ്ണം സംബന്ധിച്ച പുതിയ വിവരങ്ങളുള്ളത്. പശ്ചിമബംഗാളിലെ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച് 7018 പ്രാഥമിക പൊതുവിദ്യാലയങ്ങളാണ് ഇക്കാലയളവില്‍ അടച്ചുപൂട്ടിയത്. 2012 ല്‍ സംസ്ഥാനത്തെ പൊതു പ്രാഥമിക വിദ്യാഭ്യാസകേന്ദ്രങ്ങളുടെ എണ്ണം 74,717 ആയിരുന്നു. 2022 മാര്‍ച്ചില്‍ ഇത് 67,699 ആയി കുറഞ്ഞു. അടച്ചുപൂട്ടിയ 1192 സ്കൂളുകള്‍ സുന്ദര്‍ബനിന്റെ ഭാഗമായ സൗത്ത് 24 പര്‍ഗാനസിലാണ്. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്നവരാണ് പ്രദേശവാസികള്‍. 

പശ്ചിമ മിഡ്നാപുരിലും സ്കൂളുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2012ല്‍ 8404 പ്രാഥമിക സ്കൂളുകളാണ് ഇവിടുണ്ടായിരുന്നത്. നിലവില്‍ മിഡ്നാപുരിനെ വിഭജിച്ച് ഝാര്‍ഗ്രാം രൂപീകരിച്ച് രണ്ട് ജില്ലകളാക്കി മാറ്റി. 2022ലെ കണക്കനുസരിച്ച് പശ്ചിമ മിഡ്നാപുരില്‍ 5411 സ്കൂളുകളും ഝാര്‍ഗ്രാമില്‍ 1946 സ്കൂളുകളുമാണ് അടച്ചുപൂട്ടിയത്. ആകെ 7357 സ്കൂളുകള്‍ അടച്ചുപൂട്ടി. കിഴക്കന്‍ മിഡ്നാപുരില്‍ 867 സ്കൂളുകള്‍ അടച്ചു. 2012ല്‍ 5619 ആയിരുന്നത് 4752 ആയാണ് കുറഞ്ഞത്. പുരുലിയ ജില്ലയില്‍ മാത്രമാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സ്കൂളുകളുടെ എണ്ണം കുറയാത്തത്. എന്നാല്‍ വര്‍ധിച്ചത് ഒരെണ്ണം മാത്രമാണ്. 2012ല്‍ 3490 ആയിരുന്നത് ഈ വര്‍ഷം 3491 ആയി. പ്രാദേശിക ക്ഷേത്രം പോലെയാണ് പ്രദേശത്തെ സ്കൂളുകള്‍ നടത്തുന്നതെന്ന് ഒരു മുന്‍ അധ്യാപിക കുറ്റപ്പെടുത്തി. നവീകരണത്തിനായി സ്കൂള്‍ പ്രദേശത്തെ ഏതെങ്കിലും വീട്ടിലേക്ക് മാറ്റും. പിന്നീട് ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ല. അങ്ങനെ കുട്ടികളുടെ എണ്ണം പതുക്കെ കുറഞ്ഞ് സ്കൂളുതന്നെ ഇല്ലാതാകുകയാണ് പതിവെന്ന് അവര്‍ പറഞ്ഞു. സ്ഥിരമായ കെട്ടിടങ്ങള്‍ ഇല്ലാത്തതിന് പുറമേ വിദ്യാര്‍ത്ഥികളും അധ്യാപകരും ഇല്ലാത്തതും സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ കാരണമാകുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. 

വിദ്യാഭ്യാസ സംവിധാനത്തെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് തൃണമൂല്‍ സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് ഓള്‍ ബംഗാള്‍ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷന്‍ (എബിപിടിഎ) കുറ്റപ്പെടുത്തി. തെറ്റായ വിദ്യാഭ്യാസ നയങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ഒന്ന്, രണ്ട് ക്ലാസുകളിലെ വിഷയ കേന്ദ്രീകൃതമായ പഠന പുസ്തകങ്ങള്‍ ഇല്ലാത്തത്, അധ്യാപക‑വിദ്യാര്‍ത്ഥി അനുഭാവത്തിലെ ഏറ്റക്കുറച്ചിലുകള്‍, തുടങ്ങിയവയാണ് പൊതുസ്കൂളുകളുടെ അടച്ചുപൂട്ടലിന് കാരണമായതെന്നും എബിപിടിഎ പറഞ്ഞു. 

Eng­lish Summary:More than 7,000 pub­lic schools were closed in Ben­gal in ten years
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.