താനൂരിൽ ബോട്ടപകടത്തിൽ മരിച്ചവരില്‍ ഏറെയും കുട്ടികള്‍. സിദ്ധീഖിന്റെ മക്കളായ ഫാത്തിമ മിൻഹ (12), ഫൈസാൻ (3), പരപ്പനങ്ങാടി സ്വദേശികളായ സഫ്ല (7), ഹസ്ന (18), ഷംന (17), സഫ്ന, സീനത്ത്, പെരിന്തൽമണ്ണ പട്ടിക്കാട് അഫ്ലഹ് (7), പെരിന്തൽമണ്ണ പട്ടിക്കാട് അൻഷിദ് (10), മുണ്ടുപറമ്പ് മച്ചിങ്ങൽ നിഹാസിന്റെ മകൾ ഹാദി ഫാത്തിമ (7), പരപ്പനങ്ങാടി കുന്നുമ്മൽ സിറാജിന്റെ മക്കളായ ഷഹറ, റുഷ്ദ, ഓട്ടുമ്മൽ വീട്ടിൽ സിറാജിന്റെ മകൾ നൈറ തുടങ്ങിയവരാണ് മരിച്ച കുട്ടികള്‍.
പെരിന്തൽമണ്ണ പട്ടിക്കാട് അഫ്ലഹ് (7), പെരിന്തൽമണ്ണ പട്ടിക്കാട് അൻഷിദ് (10) എന്നിവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ രാവിലെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരിച്ച അദ്നാന്റെ പോസ്റ്റ്മോർട്ടം തിരൂർ ജില്ലാ ആശുപത്രിയിലും പൂർത്തിയായി.
വേനലവധി ആഘോഷിക്കാനാണ് കുഞ്ഞുങ്ങളുമായി ഇവരുടെ കുടുംബം വിനോദസഞ്ചാര കേന്ദ്രമായ തൂവല്‍ത്തീരത്തെത്തിയത്. ഒട്ടും സുരക്ഷാ സംവിധാനങ്ങളൊരുക്കാതെയാണ് ബോട്ടുടമകള്‍ ഇവിടെ വിനോദ സഞ്ചാരികളെ കയറ്റുന്നതെന്നാണ് ആരോപണം. 30നും 40നും ഇടയില്‍ ആളുകള്‍ ബോട്ടില്‍ ഉണ്ടെന്നാണ് പ്രദേശവാസികളുടെ സംശയം. ഇതനുസരിച്ചാണ് തിരച്ചില്‍ തുടരുന്നത്.
English Sammury: parappanangady boat accident, Most of the dead were children
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.