12 May 2024, Sunday

Related news

May 12, 2024
May 12, 2024
May 11, 2024
May 9, 2024
May 9, 2024
May 8, 2024
May 6, 2024
May 5, 2024
May 3, 2024
May 3, 2024

അങ്കമാലിയില്‍ തീകൊളുത്തി അമ്മയും രണ്ട് മക്കളും മരിച്ചു

Janayugom Webdesk
അങ്കമാലി
September 1, 2021 7:44 pm

രണ്ട് മക്കളെ ചേർത്ത് നിർത്തി അമ്മ എല്ലാവരുടെയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. തുറവുർ പെരിങ്ങാംപറമ്പിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. എളംതുരുത്തി വീട്ടിൽ അഞ്ജു(29), മക്കളായ ആതിര (7), ആനുഷ് (3) എന്നിവരാണ് മരിച്ചത്. മക്കള്‍ സംഭവസ്ഥലത്തും ഗുരുതര പരിക്കേറ്റ അൻജുവിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയുമാണ് മരണമടഞ്ഞത്. 

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ കയറി കുട്ടികളോടൊപ്പം മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഒരു മാസം മുൻപ് ഭർത്താവ് അനൂപ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞിരുന്നു. ഇതിൽ വലിയ മനോവിഷമത്തിലായിരുന്നു അഞ്ജു. ഒപ്പം സാമ്പത്തിക ബുദ്ധിമുട്ടും അലട്ടിയിരുന്നു. ഭർത്താവിന്റെ മരണത്തെ തുടർന്ന് തീരെ സാമ്പത്തിക ശേഷിയില്ലാത്ത കുടുംബം ജീവിക്കാൻ മറ്റ് മാർഗ്ഗമൊന്നും ഇല്ലാത്തതിനാൽ നിസ്സഹായാവസ്ഥയിലായതാകാം കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം. അങ്കമാലി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. 

ENGLISH SUMMARY:mother and her two chil­dren were killed in a fire in Angamaly
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.