9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 9, 2025
January 8, 2025
January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024

മൂന്ന് വയസ്സുള്ള മകനെ അമ്മ അടിച്ചു കൊ ന്നു

Janayugom Webdesk
കോട്ട
April 27, 2022 9:04 pm

രാജസ്ഥാനില്‍ ബാരൻ ജില്ലയിലെ ചിപ്പബറോഡില്‍ പിഞ്ചുകുഞ്ഞിനെ അമ്മ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കൻഹ എന്ന മൂന്നര വയസുകാരനാണ് 26 കാരിയായ അമ്മ ഗായത്രി ജാതവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. സംഭവത്തില്‍ ഗായത്രിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഭർത്താവും കുട്ടിയുടെ പിതാവുമായ അനിൽ ജാതവ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. തിങ്കളാഴ്ച കൂലിപ്പണി കഴിഞ്ഞ് തിരിച്ചെത്തിയ മകനെ മരിച്ച നിലയിൽ കണ്ടതായി പരാതിയിൽ പറയുന്നു. അതേസമയം പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.

ഉടന്‍തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചുവെന്ന് ഡോക്ടർ സ്ഥിരീകരിച്ചു.
ഗായത്രി ജാതവിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തതായും ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തതായും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Moth­er beats three-year-old son to de ath

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.