കാലാവസ്ഥാ വ്യതിയാനത്തെകുറിച്ച് ആഗോള ഉച്ചകോടി (സിഒപി26) നടക്കുന്ന ഗ്ലാസ്ഗോയിലെ തെരുവില്‍ അധികാരികളുടെ കാപട്യത്തിനെതിരായി നടക്കുന്ന പ്രതിഷേധങ്ങളില്‍ ഏറ്റവും തീവ്രമായത് നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഭാവി ലോകത്തിന്റെ രക്ഷിതാക്കള്‍ എന്ന പേരില്‍ ആയിരക്കണക്കിന് അമ്മമാരും അവരുടെ കുട്ടികളുമാണ് ആഗോളതാപനം കുറയ്ക്കുക, വായുശുദ്ധമാക്കുക എന്നീ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. അതുകൊണ്ടുതന്നെ ഇതുവരെ നടന്നവയില്‍ ഏറ്റവും തീക്ഷ്ണമായിരുന്നു ആ പ്രതിഷേധം.
പ്രതിഷേധം നയിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരിയായ അഭിഭാഷക ബവ്‌റീന്‍ കണ്ഡാരിയായിരുന്നു. 45 രാജ്യങ്ങളില്‍ നിന്നെത്തിയ അമ്മമാരും കുട്ടികളും പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്നാണ് കണക്ക്. ജൈവ ഇന്ധനം പൂര്‍ണമായി ഒഴിവാക്കണമെന്നും അത് കുട്ടികളുടെ ഭാവിയെയും അതുവഴി ഭാവി ലോകത്തെ തന്നെ ഇല്ലാതാക്കുന്നുവെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ വിളിച്ചു പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് 45 രാജ്യങ്ങളിലെ 500ലധികം രക്ഷിതാക്കളുടെ കൂട്ടായ്മയിലൂടെ പ്രവര്‍ത്തകര്‍ ഒപ്പുവച്ച നിവേദനവും പ്രകടനക്കാര്‍ ഉയര്‍ത്തിക്കാട്ടി.
വായു മലനികീരണം ഏറ്റവും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ന്ടിക്കുന്നത് കുട്ടികളിലാണ്. 93 ശതമാനം കുട്ടികളും മലിനവായുവാണ് ശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെയും വായു മലിനീകരണത്തിന്റെയും പ്രധാന ഇരകളെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. വായു മലിനീകരണത്തിന്റെ ഇരയായ ആദ്യ രക്തസാക്ഷിയായ എല്ല അഡൂ കിസ്സി ദെബ്രയുടെ അമ്മ യുകെയില്‍ നിന്നുള്ള റോസാമുണ്ട് കിസ്സി പ്രകടനത്തിന്റെ ശ്രദ്ധാകേന്ദ്രമായി. ഇന്ത്യയ്ക്കു പുറമേ ബ്രസീല്‍, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രക്ഷിതാക്കളുടെ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ സമാഹരിച്ച ഒപ്പുകള്‍ അടങ്ങിയ നിവേദനം അമ്മമാരുടെ പ്രതിനിധികള്‍ സിഒപി 26 ന്റെ പ്രസിഡന്റ് അലോക് ശര്‍മയ്ക്ക സമര്‍പ്പിച്ചു.
ENGLISH SUMMARY:Mothers protest on Glasgow Street for the future world
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.