3 May 2024, Friday

Related news

March 3, 2024
February 22, 2024
February 15, 2024
October 15, 2023
September 24, 2023
April 19, 2023
February 21, 2023
January 25, 2023
April 6, 2022
January 4, 2022

മോട്ടോര്‍ വാഹനവകുപ്പിന്റെ ജോലിഭാരം വര്‍ധിക്കുന്നു: ഡ്രൈവിംഗ് പരീക്ഷകള്‍ കുറക്കുന്നു

സ്വന്തം ലേഖിക
ആലപ്പുഴ
September 24, 2023 11:43 am

ദിവസംതോറും നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റുകളുടെയും ലേണേഴ്സ് പരീക്ഷകളുടെയും എണ്ണം കുറയ്ക്കുന്നത് പരിഗണനയിൽ.
മോട്ടോർവാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ജോലിഭാരം ഏറിയതുകൊണ്ടും ‍ഡ്രൈവിംഗ് ടെസ്റ്റിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു ആലോചന. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന മൈതാനങ്ങളിൽ പരിശോധനനടത്തിയ വിജിലൻസ് സംഘം ഡ്രൈവിംഗ് ടെസ്റ്റുകളിൽ കാര്യക്ഷമതയില്ലെന്നു പറഞ്ഞിരുന്നു. ഈയൊരു പശ്ചാത്തലത്തിൽക്കൂടിയാണ് ഉദ്യോഗസ്ഥരുടെതന്നെ സംഘടന ടെസ്റ്റുകളുടെ എണ്ണം കുറയ്കണമെന്ന ആവശ്യം വകുപ്പിനുമുന്നിൽ വെച്ചിരിക്കുന്നത്. ഇപ്പോൾ അനുവദിച്ചിരിക്കുന്ന അപേക്ഷകളുടെ നടപടികൾ അവസാനിക്കുമ്പോൾ ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നതു നടപ്പിലാകുമെന്നാണ് അറിയുന്നത്. 

ഇതോടെ പുതിയ അപേക്ഷകർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ കാലതാമസമെടുക്കും. നിലവിൽ ഒരുദിവസം ഒരു എംവിഐക്ക്കീഴിൽ 60 ഡ്രൈവിംഗ് ടെസ്റ്റുകൾവരെ നടത്തുന്നുണ്ട്. രണ്ട് എംവിഐ മാരുള്ള സ്ഥലങ്ങളിൽ 120 ടെസ്റ്റുകളാണ് ദിനംപ്രതി നടത്തുന്നത്. ഇതു പകുതിയാക്കണമെന്നാണ് ആവശ്യം. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് റോഡ് പരിശോധനകളും മറ്റ് ഓഫീസ് ജോലികളുമായി ബന്ധപ്പെട്ട് തിരക്ക് ഏറെയുണ്ട്. 

അതിനിടയിലാണ് ഡ്രൈവിംഗ് ലൈസൻസ് നടപടികളും നടത്തുന്നത്. ടെസ്റ്റുകളുടെ എണ്ണം കുറച്ചാൽ ബുദ്ധിമുട്ടുന്നത് അപേക്ഷകരായിരിക്കും. ലേണേഴ്സ് ടെസ്റ്റിനുള്ള തീയതിയും ഡ്രൈവിംഗ് ടെസ്റ്റിനുള്ള തീയതിയും ഏറെ കാത്തിരുന്നാൽ മാത്രമേ ലഭിക്കുകയുള്ളൂ. അത്യാവശ്യത്തിനു ലൈസൻസ് എടുക്കേണ്ടവർക്കു കാത്തിരിക്കേണ്ടിവരും.
എന്നാൽ, കാലതാമസമെടുത്താലും ലൈസൻസ് നൽകുന്നത് കാര്യക്ഷമായിട്ടാണെന്ന് ഉറപ്പുവരുത്താനായാൽ റോഡ് സുരക്ഷയ്ക്കു നല്ലതാണെന്നാണ് ഒരുവിഭാഗം പറയുന്നത്. ഇപ്പോൾ ഒരുദിവസത്തെ ടെസ്റ്റുകളുടെ എണ്ണം നിജപ്പെടുത്താതെ ഒരു ഉദ്യോസ്ഥൻതന്നെ എല്ലാം പരിശോധിച്ചു ലൈസൻസ് നൽകുന്നതാണു പതിവ്. ഈ നടപടിക്രമം എത്രത്തോളം കാര്യക്ഷമമാണെന്ന ചോദ്യവും ഉയരുന്നുണ്ട്. 

Eng­lish Sum­ma­ry: Motor Vehi­cle Depart­men­t’s work­load increas­es: Dri­ving tests reduced

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.