
ലൈംഗിക പീഡനക്കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടിയെടുത്തെന്നും വിഷയത്തിൽ ഇനി ഒന്നും ചെയ്യാനില്ലെന്നും ആവർത്തിച്ച് ഷാഫി പറമ്പിൽ എംഎൽഎ. ആരോപണം ഉയർന്നപ്പോൾ തന്നെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തെന്നും രാഹുലുമായി വ്യക്തിപരമായി അടുപ്പമുള്ളവർ ഒന്നും നടപടിയെ എതിർത്തില്ലെന്നും ഷാഫി പറമ്പിൽ. ഇനി കാര്യങ്ങൾ നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും അതിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് എന്ന നിലയ്ക്ക് കൂടുതൽ പ്രതികരണങ്ങൾ നടത്തേണ്ട ആവശ്യമുണ്ടെന്ന് താൻ കരുതുന്നില്ലെന്നും ഷാഫി പറഞ്ഞു. കൊച്ചിയിൽ സ്വകാര്യപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാഫി.
കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് വിഷയത്തിൽ ഭിന്നാഭിപ്രായമുള്ളത് ചൂണ്ടിക്കാട്ടിയപ്പോൾ അത് വ്യക്തിപരമായ അഭിപ്രായമാണെന്നും രാഹുലിനോട് അടുപ്പമുള്ള താനടക്കമുള്ളവർ ഉണ്ടായിട്ടും കോൺഗ്രസിന്റെ തീരുമാനം ഏകപക്ഷീയമായിരുന്നുമെന്നുമാണ് ഷാഫിയുടെ വാദം. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ ഇലക്ഷൻ പ്രചരണത്തിന് പോയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് തീർത്തും പ്രാദേശികമായ കാര്യമാണെന്നും പരാതി വരുന്നതിനു മുമ്പുള്ള കാര്യമാണെന്നും പറഞ്ഞ് ഷാഫി പറമ്പിൽ ന്യായീകരിച്ചു. പ്രാദേശികമായി ആളുകൾ ആവശ്യപ്പെട്ടതുകൊണ്ടാണ് രാഹുൽ പോയതെന്നും ആ സമയങ്ങളിൽ ലൈംഗിക പീഡനത്തിൽ പരാതി നൽകിയിട്ടില്ലായിരുന്നുവെന്നുമാണ് ഷാഫിയുടെ ന്യായീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.