25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 16, 2025
February 10, 2025
August 13, 2024
August 13, 2024
June 14, 2024
May 3, 2024
March 21, 2024
March 13, 2024
February 29, 2024
January 12, 2024

എംഫില്‍ ബിരുദം അംഗീകൃതമല്ലെന്ന് യുജിസി

Janayugom Webdesk
ന്യൂഡല്‍ഹി
December 27, 2023 8:25 pm

എംഫില്‍ ബിരുദം അംഗീകൃതമല്ലെന്ന് യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യുജിസി). രാജ്യത്തെ ചില സര്‍വകലാശാലകള്‍ അടുത്തിടെ എംഫില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച സംഭവം വിവാദമായതോടെയാണ് യുജിസി മുന്നറിയിപ്പുമായി രംഗത്തുവന്നത്. എംഫില്‍ അഥവ മാസ്റ്റര്‍ ഓഫ് ഫിലോസഫി ഡിഗ്രി നേരത്തെ തന്നെ യുജിസി റദ്ദാക്കിയതാണെന്നും, ഇതില്‍ പ്രവേശനം നേടി വഞ്ചിതരാകരുതെന്നും യുജിസി അറിയിപ്പില്‍ പറയുന്നു.

എംഫില്‍ കോഴ്സിലേക്ക് പ്രവേശനം ക്ഷണിച്ച ചില സര്‍വകലാശാലകളുടെ തീരുമാനം യുജിസി മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമാണ്. 2023–24 അധ്യായന വര്‍ഷം രാജ്യത്തെ ഒരു സര്‍വകലാശാലയും എംഫില്‍ പ്രവേശനം നല്‍കരുതെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്.

യുജിസിയുടെ മിനിമം സ്റ്റാന്‍ഡേര്‍ഡ് ആന്റ് പ്രൊസീജേഴ്സ് ഫോര്‍ അവാര്‍ഡ് ഓഫ് പിഎച്ച്ഡി 2002 നിയമം അനുസരിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബിരുദം വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്നും നിലവിലെ ഉത്തരവ് എല്ലാ സര്‍വകലാശാലകള്‍ക്കും ബാധകമാണെന്നും യുജിസി അറിയിപ്പില്‍ പറയുന്നു.

Eng­lish Sum­ma­ry: MPhil not recog­nised degree any­more, warns uni­ver­si­ty panel
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.