31 March 2025, Monday
KSFE Galaxy Chits Banner 2

Related news

February 28, 2025
February 25, 2025
February 24, 2025
February 16, 2025
November 5, 2024
September 28, 2024
May 14, 2024
April 26, 2024
April 23, 2024
April 17, 2024

പരാജയഭീതി‍; വടകരയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുമുമ്പേ ആരോപണവുമായി മുല്ലപ്പള്ളി

Janayugom Webdesk
കോഴിക്കോട്
February 25, 2024 7:31 pm

വടകരയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുമുമ്പേ ആരോപണവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. മുന്‍ ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജയ്ക്കെതിരെയാണ് മുല്ലപ്പള്ളിയുടെ പരാമര്‍ശം. പിപിഇ കിറ്റ് അഴിമതി ലോകസഭ തെരഞ്ഞെടുപ്പിൽ വടകരയില്‍ ചര്‍ച്ചയാക്കുമെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കുന്നത്. ആരോപണം കഴമ്പില്ലാത്തതാണെന്ന് തെളിഞ്ഞതിനാല്‍ യുഡിഎഫിന്റെ നേതൃത്വം ഇതില്‍നിന്നും നേരത്തെതന്നെ പിന്‍മാറിയിരുന്നു.

ഇപ്പോള്‍ കെ കെ ശൈലജ വടകരയില്‍ സ്ഥാനാര്‍ത്ഥിയകുമോയെന്ന ഭയമാണ് കോണ്‍ഗ്രസ്സിനെ അസ്വസ്ഥമാക്കുന്നത്. മാറിയ സാഹചര്യത്തില്‍ ജില്ലയിലെ വടകരയിലും കോഴിക്കോടും എല്‍ഡിഎഫ് മികച്ച വിജയം കൈവരിക്കുമെന്നാണ് രാഷ്ട്രീയത്തിനതീതമായുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് മുനയൊടിഞ്ഞ ആരോപണങ്ങളുമായി രംഗത്തെത്താനുള്ള മുല്ലപ്പള്ളിയുടെ നീക്കം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ഥിയാകാനുള്ള മുല്ലപ്പള്ളിയുടെ ആഗ്രഹത്തിന് കോണ്‍ഗ്രസ് നേതൃത്വം തടയിട്ടിരുന്നു. വടകരയില്‍ കെ കെ ശൈലജ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നാണ് കെ മുരളീധരന്‍ വ്യക്തമാക്കിയത്. ഇതിനിടെയാണ് മുല്ലപ്പള്ളിയുടെ രംഗപ്രവേശം. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Mul­la­pal­ly Ramachan­dran against KK Shailaja
You may also like this video

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.