19 May 2024, Sunday

Related news

May 18, 2024
May 18, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 10, 2024
May 6, 2024
May 5, 2024
May 4, 2024

മുല്ലപ്പെരിയാർ വിഷയം; ഉന്നതതലയോഗം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
October 26, 2021 3:27 pm

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്ന് വരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ അതീവ ജാ​ഗ്രതയിലാണ് ജില്ലാ ഭരണകൂടം. നിലവിലെ സ്ഥിതി ചർച്ച ചെയ്യാൻ ഉന്നതതല അടിയന്തര യോഗം ഇന്ന് വൈകിട്ട് മൂന്നിന് ഓൺലൈനായി നടക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. തമിഴ്നാടിന്റെ പ്രതിനിധികളും ഈ യോ​ഗത്തിൽ പങ്കെടുക്കും. നിലവിൽ ഡാമില്‍ നിന്ന് തമിഴ്നാട് കൂടുതൽ വെള്ളം എടുക്കുന്നുണ്ട്. നിലവിൽ 137.6 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

കേരളം ഉന്നയിച്ച പ്രശ്നങ്ങൾ മേൽനോട്ട സമിതി യോഗത്തിൽ പരിഹരിക്കാൻ കഴിയും. കാലാവസ്ഥാ മാറ്റം ഉൾപ്പെടെ ചൂണ്ടിക്കാട്ടി തമിഴ്നാടിനു കേരളം ഇതിനകം കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആശങ്ക പര‍ത്തേണ്ട കാര്യങ്ങൾ ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇടുക്കി കളക്ട‍ർ ഷീബാ ജോർജിൻ്റെ അധ്യക്ഷതയില്‍ സ്പിൽവേ തുറന്നാൽ സ്വീകരിക്കേണ്ട കാര്യങ്ങൾ ച‍ർച്ച ചെയ്യാന്‍ പ്രത്യേക യോ​ഗം ചേ‍ർന്നു.

ENGLISH SUMMARY:Mullaperiyar issue; High lev­el meet­ing tonight
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.